Advertisment

ഗോവയില്‍ വേണ്ടത് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി' ; പരീക്കര്‍ ആശുപത്രിയില്‍ ആയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

New Update

ന്യൂഡല്‍ഹി: ഗോവയില്‍ നിയമസഭ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് 14 കോണ്‍ഗ്രസ് എംഎല്‍എമാര്‍. രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ഗോവയില്‍, കോണ്‍ഗ്രസ് നേതാവ് ബാബു കാവല്‍ക്കറിന്റെ നേതൃത്വത്തിലുളള സംഘമാണ് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം ആവശ്യപ്പെട്ട് രാജ്ഭവനിലെത്തിയത്. എന്നാല്‍ സംഘത്തിന് ഗവര്‍ണറെ കാണാനായില്ല.

Advertisment

publive-image

ഗവര്‍ണര്‍ മൃദുല്‍ സിന്‍ഹ ഇന്ന് രാജ്ഭവനില്‍ ഇല്ലാത്തതിനാല്‍ നാളെ ഗവര്‍ണറെ കാണുമെന്നും സര്‍ക്കാര്‍ രൂപീകരിക്കാനുളള ഭൂരിപക്ഷം കോണ്‍ഗ്രസിനുണ്ടെന്നും കാവല്‍ക്കര്‍ പറഞ്ഞു.

16 എംഎല്‍എമാരുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് കോണ്‍ഗ്രസ്. അഞ്ച് എംഎല്‍എമാര്‍ കൂടി ഉണ്ടെങ്കില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പറ്റും. ഭൂരിപക്ഷം തെളിയിക്കാന്‍ നേരത്തേ അവസരം നല്‍കണമായിരുന്നു.സര്‍ക്കാര്‍ നിശ്ചലാവസ്ഥയിലാണ് ഭരണം സ്തംഭിച്ചിരിക്കയാണ്.നാളെ ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്നും കാവല്‍ക്കര്‍ പറഞ്ഞു.

കൂടാതെ ഗോവക്കു വേണ്ടത് ഒരു മുഴുവന്‍ സമയ മന്ത്രിയാണ്. ബിജെപിക്ക് അതിന് കഴിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് അവസരം തരണമെന്നും, ബിജെപി പിന്‍വാതിലിലൂടെ ഗോവയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും ഇതിനെ തടയിടുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡല്‍ഹിയില്‍ നിന്നും ഒരം സംഘം എത്തിയിരുന്നു. മനോഹര്‍ പരീക്കര്‍ ചുമതല മുതിര്‍ന്ന നേതാക്കള്‍ക്ക് കൈമാറണമെന്ന് ബിജെപിയുടെ സഖ്യക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും വ്യക്തമാക്കിയിട്ടുണ്ട്

Advertisment