Advertisment

15 ലക്ഷം അക്കൗണ്ടില്‍ വന്നോ...? വാഗ്ദാനങ്ങള്‍ നല്‍കി മോഡി പറ്റിച്ചതുപോലെ ഞങ്ങള്‍ക്കാവില്ല, ജനങ്ങള്‍ക്ക് എന്താണോ വേണ്ടത് അത് നല്‍കും; കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ പറഞ്ഞ് രാഹുല്‍ ഗാന്ധി

New Update

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും, ബിജെപി നേതൃത്വത്തിനെതിരെയും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ ഓരോ വ്യക്തികളുടേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപയിടാമെന്ന് പറഞ്ഞ് മോഡി പറ്റിച്ചതുപോലെ തങ്ങള്‍ ആരേയും പറ്റിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ വാഗ്ദാങ്ങള്‍ കൂടി പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ പരാമര്‍ശം.

Advertisment

publive-image

''അദ്ദേഹം നല്‍കിയ വ്യാജ വാഗ്ദാനങ്ങളൊക്കെ നിങ്ങള്‍ കേട്ടതാണ്. നിങ്ങള്‍ ഓരോരുത്തര്‍ക്കും 15 ലക്ഷം രൂപ അക്കൗണ്ടില്‍ കിട്ടിയോ? കിട്ടിയോ ഇല്ലയോ പറയൂ..മോദിയെ പോലെ ഇത്തരം വ്യാജ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കില്ല. '- രാഹുല്‍ പറയുന്നു. രാജസ്ഥാനിലെ ദന്‍ഗാര്‍പൂറില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്തു സംസാരിക്കയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ചെയ്തു തരാവുന്ന എല്ലാ സഹായവും ഞങ്ങള്‍ ചെയ്യും. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരെ മനസിലാക്കി അവര്‍ക്ക് വേണ്ടത് ചെയ്യും. അതാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം രാഹുല്‍ പറഞ്ഞു.

ഇന്ത്യയിലേയും ചൈനയിലേയും തൊഴില്‍നിരക്ക് നോക്കിയാല്‍ ഒരു കാര്യം മനസിലാകും. ഇന്ത്യ 450 തൊഴില്‍ അവസരങ്ങള്‍ ഒരു ദിവസം ഉണ്ടാകുമ്പോള്‍ ചൈനയില്‍ അത് 50,000 ആണെന്ന് രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിനേയും രാഹുല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. മോഡിക്ക് മന്‍ കി ബാത്ത് മാത്രമേ അറിയൂ. നമ്മുടെ മന്‍ കി ബാത്ത് എന്താണെന്ന് അറിയാന്‍ അദ്ദേഹത്തിന് ഒട്ടും താത്പര്യമില്ല. രാഹുല്‍ പറഞ്ഞു.

Advertisment