Advertisment

കുവൈറ്റില്‍ വീട്ടില്‍കയറി അപമാനിച്ചതായി യുവ പൊലീസ് ഓഫീസര്‍ക്കെതിരെ യുവതിയുടെ പരാതി

New Update

കുവൈറ്റ് : കുവൈറ്റില്‍ വീട്ടില്‍കയറി അപമാനിച്ചതായി യുവ പൊലീസ് ഓഫീസര്‍ക്കെതിരെ യുവതിയുടെ പരാതി .സ്വദേശി യുവതിയാണ് പൊലീസുകാരനെതിരെയും പ്രവാസി യുവതിക്കെതിരെയും പൊലീസില്‍ പരാതി നല്‍കിയത്.

Advertisment

publive-image

രണ്ട് സ്ത്രീകള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഭവത്തിന്റെ തുടക്കം. പ്രവാസി യുവതിക്കെതിരെ സ്വദേശി വനിത നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം . സിറിയന്‍ യുവതി തന്റെ വീടിനുനേര്‍ക്ക് ആക്രമണം നടത്തിയെന്ന സ്വദേശി വനിതയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് പാഞ്ഞെത്തുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്തെത്തിയ യുവ പൊലീസ് ഓഫീസര്‍ സിറിയന്‍ യുവതിക്കൊപ്പം ചേര്‍ന്ന് സ്വദേശി വനിതയെ അപമാനിക്കുകയാണ് ചെയ്തത്. പ്രവാസി യുവതിയുടെ കാമുകനാണ് യുവപൊലീസുകാരന്‍ എന്നാണ് സ്വദേശി വനിത ആരോപിക്കുന്നത്.

kuwait kuwait latest
Advertisment