Advertisment

കൊവിഡ് വ്യാപനത്തില്‍ തകര്‍ന്നടിഞ്ഞ് കുവൈറ്റിലെ റെസ്റ്റോറന്റ് മേഖല

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കൊവിഡ് മഹാമാരി മൂലമുണ്ടായ പ്രത്യാഘാതം ഗുരുതരമായി ബാധിച്ച മേഖലകളാണ് റെസ്റ്റോറന്റുകള്‍, കഫേകള്‍, കാറ്ററിംഗ് മേഖല എന്നിവ. ഇപ്പോഴും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഈ മേഖലയ്ക്ക് കഴിഞ്ഞിട്ടില്ല.

കൊവിഡ് മഹാമാരിയുടെ അനന്തരഫലമായി കുവൈറ്റിലെ 30 ശതമാനം റെസ്റ്റോറന്റുകളും കഫേകളും ഇതിനകം അടച്ചതായി കുവൈറ്റ് യൂണിയന്‍ ഓഫ് റെസ്റ്റോറന്റ് തലവനായ ഫഹദ് അല്‍ അര്‍ബാഷ് പറഞ്ഞു.

സാമ്പത്തിക ബാധ്യതകളുമായി ബന്ധപ്പെട്ട് ധാരാളം കേസുകള്‍ കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും അടുത്ത മാര്‍ച്ചോടെ അടച്ചുപൂട്ടുന്ന റെസ്റ്റോറന്റുകള്‍ 40 ശതമാനമായി വര്‍ധിക്കുമെന്നാണ് കരുതുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

റെസ്റ്റോറന്റുകളുടെയും കഫേകളുടെയും ഉടമസ്ഥരെ സര്‍ക്കാര്‍ സഹായിക്കുന്നില്ലെങ്കില്‍, അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment