Advertisment

ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തു ,നാണംകെട്ട് ബി .ജെ .പി

New Update

തിരഞ്ഞെടുപ്പ് റാലിയിൽ നുണ പറഞ്ഞ പ്രധാനമന്ത്രിയെ ന്യായീകരിക്കാൻ ചാനൽ ചർച്ചയിൽ  ശ്രെമിച്ച   ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ പൊളിച്ചടുക്കി അവതാരിക ഷാനി പ്രഭാകരൻ. മനോരമ ന്യൂസ്‌ ചാനലിന്‍റെ കൌണ്‍നടര്‍ പോയിന്റ്റ് എന്ന  വാര്‍ത്ത ചര്‍ച്ചയിലാണ്    കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഭഗത് സിങ്ങുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡി നടത്തിയ പരാമര്‍ശംചര്‍ച്ചയായത് .അപ്പോഴാണ്  തെറ്റായ വാദങ്ങള്‍ ഉയര്‍ത്തി ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയത്.നരേന്ദ്ര എന്ന ജവഹർലാൽ നെഹ്‌റു ജയിലിലായിരുന്ന ഭഗത് സിംഗിനെ സന്ദർശിക്കാൻ കോൺഗ്രസ് നേതാക്കൾ കൂട്ടാക്കിയില്ല എന്നായിരുന്നു മോദിയുടെ ആരോപണം. ഈ ആരോപണം തെറ്റാണെന്ന് ജവഹർലാൽ നെഹ്റുവിന്‍റെ  ആത്മകഥ ഉദ്ധരിച്ച് ഷാനി പ്രഭാകർ സ്ഥാപിച്ചു.

Advertisment

തൂക്കിലേറുമ്പോൾ ‘വന്ദേ മാതരം’ മുഴക്കിയാണ് ഭഗത് സിങ്ങ് നടന്നുനീങ്ങിയതെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ അവകാശ വാദം. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വെങ്കടേഷ് രാമകൃഷ്ണന്‍ ശോഭയുടെ വാദം തെറ്റാണെന്നും ഭഗത് സിങ്ങ് തൂക്കിലേറുമ്പോൾ ഇങ്ക്വിലാബ് സിന്ദാബാദ് എന്നായിരുന്നു വിളിച്ചിരുന്നതെന്നും  വ്യക്തമാക്കി.1929 ഓഗസ്റ്റ് എട്ടാം തീയതിയാണ് ജവഹര്‍ലാല്‍ നെഹ്‌റു ജയിലില്‍ എത്തി ഭഗത് സിങ്ങടക്കമുള്ളവരെ കാണുന്നത്. ജയിലില്‍ എത്തിയ സന്ദര്‍ശകരുടെ രേഖയില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഒപ്പിട്ടിട്ടുണ്ടെന്നും വെങ്കിടേഷ്‌ രാമകൃഷ്ണന്‍ വ്യക്തമാക്കി.പത്തനംതിട്ട എം .പി .അന്റോ അന്റണിയും സി .പി .എം .നേതാവ് ആനി രാജയും ചര്‍ച്ചയില്‍    പങ്കെടുത്തിരുന്നു .

 

Advertisment