Advertisment

രാജകുമാറിനെ വീരപ്പനും കൂട്ടാളികളും തട്ടികൊണ്ട് പോയ കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെവിട്ടു

New Update

ഈറോഡ്: കന്നഡ സൂപ്പര്‍ സ്റ്റാര്‍ രാജകുമാറിനെ വീരപ്പനും കൂട്ടാളികളും തട്ടികൊണ്ട് പോയ കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെവിട്ടു. 18 വര്‍ഷത്തെ വിചാരണയ്ക്കൊടുവിലാണ് വിധി. പ്രതികള്‍ക്ക് എതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടന്ന് വ്യക്തമാക്കിയാണ് ഈറോഡ് ജില്ലാകോടതി ഉത്തരവ്.

publive-image

രണ്ടായിരം ജൂലൈ മുപ്പതിനാണ് രാജ്കുമാറെ വീരപ്പന്‍ തട്ടികൊണ്ട് പോയത്.108 ദിവസങ്ങള്‍ക്ക് ശേഷമാണ് മോചനം സാധ്യമായത്.വിരപ്പനും കൂട്ടാളികളായ ഗോവിന്ദനും രംഗസ്വാമിയും പ്രത്യേക പൊലീസ് സംഘത്തിന്‍റെ വെടിയേറ്റ് 2004ല്‍ കൊല്ലപ്പെട്ടിരുന്നു.രാജ്കുമാര്‍ 2006 ഏപ്രിലിലും അന്തരിച്ചു.

Advertisment