Advertisment

രാജ്യത്ത് കോവിഡ് ബാധിതരുടെ പ്രതിദിന വര്‍ദ്ധനവ് ഗണ്യമായി കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 45,149പേര്‍ക്ക് കോവിഡ്

New Update

ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ പ്രതിദിന വര്‍ദ്ധനവ് ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 45,149പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച 50,129പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Advertisment

publive-image

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 79,09,960ആയി. 1,19,014പേര്‍ മരിച്ചു. 480പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. 6,53,717പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 71,37,229പേര്‍ രോഗമുക്തരായി. 59,105പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായത്.

9,39,309 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. 10,24,62,778 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടര്‍ന്നുവന്ന മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്.

covid 19 covid 19 india
Advertisment