Advertisment

കോവിഡ് മുക്തമെന്ന് പ്രഖ്യാപിച്ച ന്യൂസിലാൻഡിൽ വീണ്ടും രോഗബാധ സ്ഥിരീകരിച്ചു

New Update

ന്യൂസിലാന്‍ഡ്: രാജ്യം കോവിഡ് മുക്തമെന്ന് പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുശേഷം ന്യൂസിലാൻഡിൽ വീണ്ടും രോഗബാധ സ്ഥിരീകരിച്ചു. രാജ്യം വീണ്ടും വൈറസിനെ തോൽപ്പിച്ചുവെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡെർൻ പ്രഖ്യാപിച്ചത് രണ്ടാഴ്ച മുമ്പായിരുന്നു.

Advertisment

publive-image

ഇന്നലെ ഒരു കോവിഡ് കൂടി റിപ്പോർട്ട് ചെയ്തു. തുറമുഖത്തെ ഒരു തൊഴിലാളിയ്ക്കാണ് വെെറസ് ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇദ്ദേഹം രോഗ ബാധിതനായതെന്നും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ദിവസം തന്നെ ഇയാളെ പരിശോധനയ്ക്ക് വിധേയമാക്കുകയും നിരീക്ഷണത്തിലാക്കിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

covid 19 covid 19 newziland newziland
Advertisment