Advertisment

തബ്​ലീഗുകാരെ പിടിച്ചാല്‍11,000 രൂപ സമ്മാനം പ്രഖ്യാപിച്ച തീവ്ര ഹിന്ദുത്വ സംഘടന നേതാവ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

New Update

ന്യൂഡല്‍ഹി: തബ്​ലീഗ്​ ജമാഅത്ത്​ അംഗങ്ങളെ പിടിച്ചാല്‍ 11,000 രൂപ സമ്മാനം പ്രഖ്യാപിച്ച ഉത്തര്‍പ്രദേശിലെ തീവ്ര ഹിന്ദുത്വ സംഘടന നേതാവ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. ഹിന്ദു യുവവാഹിനി നേതാവ്​ അജയ് ശ്രീവാസ്തവ എന്ന അജ്ജു ഹിന്ദുസ്ഥാനിയാണ്​ കഴിഞ്ഞ ദിവസം മരിച്ചത്​. ഇദ്ദേഹത്തിന്‍റെ മാതാവും സഹോദരിയും കോവിഡ്​ മൂലം മരണപ്പെട്ടിട്ടുണ്ട്​.

Advertisment

publive-image

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച സംഘടനയാണ്​ ഹിന്ദു യുവവാഹിനി. ഇതിന്‍റെ സജീവ നേതാവായിരുന്നു അജ്ജു.

ലോക്​ഡൗണിന്​ മുമ്പ് തബ്​ലീഗ്​ ആസ്ഥാനമായ നിസാമുദ്ദീന്‍ മര്‍കസില്‍ നടന്ന ചടങ്ങില്‍ പ​ങ്കെടുത്തവര്‍ക്ക്​ കോവിഡ്​ ബാധിച്ചുവെന്ന വിവരം പുറത്തു വന്നപ്പോഴായിരുന്നു അജ്ജുവിന്‍റെ വിവാദ പ്രസ്​താവന.യോഗിയുടെ വലം കൈയ്യായ ഇയാള്‍ 'യോഗിയുടെ ഹനുമാന്‍' എന്നാണ്​ അറിയപ്പെട്ടിരുന്നത്.

covid death
Advertisment