Advertisment

മല്ലികശ്ശേരിയിലെ ഫാക്ടറി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു !

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

Advertisment

പാലാ: പൂവരണി പള്ളി പാരീഷ് ഹാളില്‍ നടത്തിയ ആന്‍റിജന്‍ പരിശോധനയില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് ആയി. മല്ലികശ്ശേരിയിലെ റബര്‍ ഫാക്ടറി ജീവനക്കാരനായ 43 വയസുള്ള അന്യസംസ്ഥാന തൊഴിലാളിക്കാണ് ലക്ഷണമില്ലാതെ കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് രാവിലെ പാരീഷ് ഹാളില്‍ നടത്തിയ സൗജന്യ പരിശോധനയില്‍ 55 പേര്‍ക്കാണ് ആന്‍റിജന്‍ ടെസ്റ്റ് നടത്തിയത്. എലിക്കുളം പ‍ഞ്ചായത്ത് മേഖലയിലാണ് മല്ലികശ്ശേരിയിലെ റബര്‍ ഫാക്ടറി. നൂറുകണക്കിന് തൊഴിലാളികള്‍ ഇവിടെ ജോലി നോക്കുന്നുണ്ട്. ഇയാളുടെ സമ്പര്‍ക്ക ലിസ്റ്റ് ആരോഗ്യപ്രവര്‍ത്തകര്‍ ശേഖരിക്കുന്നുണ്ട്.

 

 

pala news covid spread
Advertisment