Advertisment

കോവിഡ് 19 - ഇന്ത്യ ഒന്നാം സ്ഥാനത്ത് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

കഴിഞ്ഞ ഒരാഴ്ച ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ (6.50 ലക്ഷം) ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് ലോകത്തെ മുഴുവൻ കണക്കും വച്ചുനോക്കുമ്പോൾ 33.2 % ആണ്. രണ്ടാം സ്ഥാനത്ത് അമേരിക്കയാണ് 2.68 ലക്ഷം. മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ 2.24 ലക്ഷമാണ്. ലോകത്തെ മറ്റുള്ള രാജ്യങ്ങളിലെല്ലാം കൂടി ആകെ 81.18 ലക്ഷം ആളുകളാണ് രോഗബാധിതർ, അതായത് ആകെ രോഗബാധിതരുടെ 41.7 %.

ഇന്ത്യയിൽ ഇതുവരെ മൊത്തം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന രോഗികളുടെ എണ്ണം 51,12,480 ആണ്. ഇതിൽ 10 ലക്ഷത്തിലധികം പേരാണ് നിലവിൽ രോഗബാധിതരായുള്ളത്. ഒരു ദിവസം രോഗബാധിതരാകുന്നവർ ഒരു ലക്ഷത്തിനോടടുത്തെത്തുന്നത്‌ ആശങ്കയുണർത്തുന്നു.

ഇന്ത്യയിൽ ഇതുവരെയായി 83,230 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. രാജ്യത്ത് 5 സംസ്ഥാനങ്ങളിൽ ( മഹാരഷ്ട്ര, കർണ്ണാടക, ആന്ധ്ര പ്രദേശ്, ഉത്തർ പ്രദേശ്, തമിഴ് നാട് ) രോഗബാധിതർ കൂടുകയാണ്. ഇന്ത്യയിൽ രോഗബാധിതരിൽ 60 % വും ഈ അഞ്ചു സംസ്ഥാനങ്ങളിലാണ്.

അമേരിക്കയിൽ മരണം 2 ലക്ഷം കടന്നു (201,348). ബ്രസീലിൽ 1.34 ലക്ഷമാണ് മരിച്ചത്. കോവിഡ് മരണനിരക്കിൽ മെക്സിക്കോയെ പിന്തള്ളി (71,978) ഇന്ത്യ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് (83,230).

covid spread
Advertisment