Advertisment

ചൈനയുടെ കൊവിഡ് വാക്‌സിന്‍ ഡിസംബറോടെ വിപണിയില്‍; രണ്ടു ഡോസിന് വില 10000 രൂപ!

New Update

ഡല്‍ഹി: കോവിഡിനെതിരെ ചൈന വികസിപ്പിച്ചെടുക്കുന്ന വാക്‌സിന്‍ ഡിസംബറോടെ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്‌സ് ആണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.

Advertisment

ചൈനീസ് വാക്‌സിന്‍ അവസാന ലാപ്പായ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. വാക്‌സിന് അനുമതി നല്‍കുന്നതിന് മുന്‍പുളള ഏറെ നിര്‍ണായകമായ മനുഷ്യ പരീക്ഷണമാണ് നടന്നുവരുന്നതെന്ന് ചൈനയിലെ പൊതുമേഖല മരുന്ന് നിര്‍മ്മാണ കമ്പനിയായ സിനോഫാം അറിയിച്ചു.

publive-image

ഡിസംബറോടെ വാക്‌സിന്‍ വിപണിയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് സിനോഫാം ചെയര്‍മാന്‍ ലിയു ജിങ്‌ഷെന്‍  പറഞ്ഞു. വാക്‌സിന് കുറഞ്ഞ വില നിശ്ചയിക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടു ഡോസിന് ആയിരം യുവാനില്‍ താഴെ മാത്രമാണ് ചുമത്തുകയെന്നും ലിയു ജിങ്‌ഷെന്‍ അറിയിച്ചു. ഇന്ത്യന്‍ രൂപ അനുസരിച്ച് ഏകദേശം 10,000രൂപയ്ക്ക് അടുത്ത് വില വരും.

ഒരു ഡോസ് തന്നെ കോവിഡില്‍ നിന്ന് 97 ശതമാനം സംരക്ഷണം നല്‍കുമെന്ന് ലിയു ജിങ്‌ഷെന്‍ അവകാശപ്പെട്ടു. രണ്ടു ഡോസ് ഉപയോഗിച്ചാല്‍ 100 ശതമാനം പരിരക്ഷ ഉറപ്പാക്കാനാകും. ഒറ്റ ഡോസ് മാത്രമാണ് ഉപയോഗിക്കുന്നതെങ്കില്‍ ആന്റിബോഡീസ് ഉണ്ടാകാന്‍ സമയമെടുക്കും. കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ആറുമാസം വരെ സമയമെടുക്കാമെന്നും ലിയു ജിങ്‌ഷെന്‍ പറഞ്ഞു.

covid vaccine covid vaccine china
Advertisment