Advertisment

കുവൈറ്റില്‍ കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് വാക്‌സിന്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി ഷൈഖ് സബ അല്‍ ഖാലിദ് അല്‍ സബ. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് നിര്‍ബന്ധമാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വിവിധ മന്ത്രാലയങ്ങള്‍ തമ്മില്‍ നടത്തിയ ഓപ്പണ്‍ ഫോറം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ ഈ മാസം പകുതിയോടെ കുവൈറ്റിലെത്തുമെന്നാണ് സൂചന.

ആദ്യ ഘട്ടത്തില്‍ 20 ലക്ഷം ഡോസുകള്‍ എത്തിക്കാനാണ് ധാരണ. ഒരാള്‍ക്ക് രണ്ട് ഡോസ് എന്ന നിലയില്‍ 10 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയും. സ്വദേശികളില്‍ പകുതിയോളം പേരും വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment