Advertisment

നേതാക്കളുടെ അഹന്തയും പാര്‍ട്ടിമോഹവും വിഭാഗീയതയ്ക്ക് കാരണമാകുന്നുവെന്ന് സിപിഐ സംഘടനാ റിപ്പോര്‍ട്ട്

New Update

കൊല്ലം: വിഭാഗീയത പാര്‍ട്ടിയെ ഇല്ലാതാക്കുന്നുവെന്ന് സിപിഐ സംഘടനാ റിപ്പോര്‍ട്ട്. നേതാക്കളുടെ അഹന്തയും പാര്‍ട്ടിമോഹവും ഇഷ്ടാനിഷ്ടങ്ങളുമാണ് വിഭാഗീയതയ്ക്ക് കാരണം. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ പേരിലുള്ള വിഭാഗീയത തുടച്ചുനീക്കണം. നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പിനോടുള്ള സമീപനത്തിലും കടുത്ത വിമര്‍ശനമാണ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്.

Advertisment

publive-image

കേരള ഘടകത്തെ കൂടാതെ ബംഗാളും തൃപുരയുമെടുക്കുന്ന നിലപാടുകള്‍ സഖ്യ ചര്‍ച്ചയില്‍ നിര്‍ണായകമാകും. സംസ്ഥാനതലത്തില്‍ കാനം – ഇസ്മയില്‍ പക്ഷങ്ങള്‍ തമ്മിലെ ഏറ്റുമുട്ടല്‍ പാര്‍ട്ടി കോണ്‍ഗ്രസിലും പ്രതിഫലിച്ചേക്കും. കെ.ഇ. ഇസ്മയിലിനെതിരായ കണ്‍ട്രോള്‍ കമ്മീഷന്‍ കണ്ടത്തലുകള്‍ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു.

നീതി കിട്ടിയില്ലെന്ന കെ.ഇ. ഇസ്മയിലിന്റെ പരാതിയില്‍ കേന്ദ്ര നേതൃത്വത്തിന്റെ സമീപനത്തോടൊപ്പം ദേശീയ നിര്‍വ്വാഹക സമിതിയില്‍ ഇസ്മയിലിന്റെ അംഗത്വവും സമ്മേളന നടപടികള്‍ക്കിടയിലെ ശ്രദ്ധാ കേന്ദ്രമാണ്. രാവിലെ പത്ത് മണിക്ക് പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. സിതാറാം യച്ചൂരിയും സംസാരിക്കും.

Advertisment