Advertisment

തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് തെറ്റ്; സിപിഐഎം സംഘടനാ റിപ്പോര്‍ട്ടില്‍ സിപിഐക്ക് രൂക്ഷ വിമര്‍ശനം

New Update

കണ്ണൂര്‍: സിപിഐഎം സംഘടനാ റിപ്പോര്‍ട്ടില്‍ സിപിഐക്ക് രൂക്ഷ വിമര്‍ശനം. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് തെറ്റാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സിപിഐയുടെ നിലപാട് മുന്നണിയിലും സര്‍ക്കാരിലും ഭിന്നതയുണ്ടെന്ന പ്രതീതി ഉണ്ടാക്കുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

Advertisment

publive-image

സംസ്ഥാന പൊലീസിനെയും റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിച്ചു. പൊലീസിന് ജനകീയ മുഖം നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കണം. പൊലീസ് ഭരണത്തില്‍ ജാഗ്രത വേണമെന്ന് സിപിഐഎം സംഘടനാ റിപ്പോര്‍ട്ട്.

പൊലീസില്‍ വിവിധ രാഷ്ട്രീയ താല്‍പ്പ്‌ര്യങ്ങള്‍ ഉള്ളവര്‍ ഉണ്ടെന്ന് സിപിഐഎം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇവരുടെ ഇടപെടലുകളാണ് സര്‍ക്കാരിന് മോശം പ്രതിച്ഛായ ഉണ്ടാക്കുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

Advertisment