Advertisment

ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ റെക്കോർഡിട്ട് ഓസീസ്‌ താരം ഗ്ലെൻ മാക്‌സ്‌വെൽ; അതിവേഗ സെഞ്ചുറി നേടിയത് 40 പന്തിൽ

New Update
Hdjd

ഡൽഹി: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ റെക്കോർഡ്‌ നേട്ടവുമായി ഓസീസ്‌ താരം ഗ്ലെൻ മാക്‌സ്‌വെൽ. ലോകകപ്പിലെ അതിവേഗ സെഞ്ചുറിയെന്ന റെക്കോർഡാണ്‌ നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ മാക്‌സ്‌വെൽ സ്വന്തം പേരിലാക്കിയത്‌.

Advertisment

 40 പന്തിലാണ്‌ മാക്‌സ്‌വെൽ സെഞ്ചുറി പൂർത്തിയാക്കിയത്‌. പിന്നാലെ 106 (44) മാക്‌സ്‌വെൽ പുറത്തായി. ഈ ടൂർണമെന്റിൽ തന്നെ ദക്ഷിണാഫ്രിക്കയുടെ ഐഡൻ മാർക്രത്തിന്റെ (49 പന്തിൽ 100) റെക്കോർഡാണ്‌ മാക്‌സ്‌വെൽ തിരുത്തിയത്‌.

ശ്രീലങ്കക്കെതിരായ മത്സരത്തിലായിരുന്നു മാർക്രത്തിന്റെ നേട്ടം. 2011 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 50 പന്തിൽ സെഞ്ചുറി തികച്ച അയർലൻഡിന്റെ കെവിൽ ഒബ്രെയ്‌ന്റെ റെക്കോർഡായിരുന്നു മാർക്രം തിരുത്തിയത്‌.

 

 

Advertisment