Advertisment

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇംഗ്ലണ്ട്-ശ്രീലങ്ക പോരാട്ടം; സെമി സാധ്യത നിലനിർത്താൻ രണ്ടു ടീമുകൾക്കും ജയിക്കണം

ഉച്ചയ്ക്ക് രണ്ടിന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.

New Update
1394469-ally.webp

ബംഗളൂരു: ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ട് ഇന്ന് ശ്രീലങ്കയെ നേരിടും. ടൂർണമെന്റിൽ ഇതുവരെ ഒരു വിജയമുള്ള ഇരുടീമുകൾക്കും സെമി സാധ്യത നിലനിർത്താൻ വിജയം നിർണായകമാണ്. ഉച്ചയ്ക്ക് രണ്ടിന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.

Advertisment

നിലവിലെ ചാമ്പ്യൻമാർക്ക് ബംഗ്ലാദേശിനെതിരായ വിജയം ഒഴിച്ച് ഇത്തവണ തൊട്ടെതെല്ലാം പിഴച്ചു. ന്യൂസിലന്റിനോടും അഫ്ഗാനോടും ദക്ഷിണാഫ്രിക്കയോടുമെല്ലാം ദയനീയമായാണ് കീഴടങ്ങിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും സൂപ്പർ താരങ്ങൾ ഉണ്ടെങ്കിലും ഇവരുടെ സ്ഥിരതയില്ലായ്മയാണ് ഇംഗ്ലണ്ടിനെ വലയ്ക്കുന്നത്. പേസർ റീസ് ടോപ്‍ലി പരിക്കേറ്റ് പുറത്തായതും കൂടുതൽ തിരിച്ചടിയായി.

റൺസ് ഒഴുകുന്ന ചിന്നസ്വാമിയിലെ പിച്ചിൽ ബാറ്റിങ്ങിൽ ജോണി ബെയർസ്റ്റോ,ഹാരി ബ്രൂക്ക്,ബെൻ സ്റ്റോക്സ്,ജോസ് ബട്‍‍‍‍‍‍‍ലർ മുതലായ ഒരുപിടി താരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷകൾ. ബാറ്റർമാർ ഫോമായാൽ ബംഗളൂരുവിൽ ശ്രീലങ്കയെ മറികടക്കുക ഇംഗ്ലണ്ടിന് അനായസകരമാകും.

തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷം നെതർലൻഡ്സിനെതിരെ വിജയിക്കാനായതിന്റെ ചെറിയ ആത്മവിശ്വാസവുമായാണ് ലങ്ക എത്തുന്നത്.താരങ്ങളുടെ പരിക്കാണ് ശ്രീലലങ്കക്ക് വില്ലനാകുന്നത്. നായകൻ ദസുൻ ഷനക പരിക്കേറ്റ് പുറത്തായതിന് പിന്നാലെ പേസർ മതീഷ പതിരാനയും പുറത്തായത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. പതിരാനക്ക് പകരക്കാരനായി വെറ്ററൻ താരം ഏഞ്ചലോ മാത്യൂസിനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ന് കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല. കുശാൽ മെന്റിസ്,സമരവിക്രമ, ചരിത് അസലങ്ക തുടങ്ങിയവരുടെ ബാറ്റിങ് പ്രകടനമാകും ഈ പിച്ചിൽ ശ്രീലങ്കക്ക് വിജയം സ്വന്തമാക്കാൻ നിർണായകമാകുക.

ബാറ്റർമാർ പലപ്പോഴും റൺസ് കണ്ടെത്തുന്നുണ്ടെങ്കിലും ബൗളർമാരുടെ പ്രകടനമാണ് മത്സര ഫലത്തിൽ തിരിച്ചടിയാകുന്നത്. സെമി സാധ്യതകൾ നിലനിർത്താൻ രണ്ട് ടീമുകൾക്കും വിജയം അനിവാര്യമായതിനാൽ ഇന്ന് പോരാട്ടം കനക്കുമെന്നുറപ്പ്.

world cup
Advertisment