Advertisment

ലോകകപ്പ് സെമിയിൽ ദക്ഷിണാഫ്രിക്ക വീണു; ഫൈനലിൽ ഇന്ത്യ - ഓസ്ട്രേലിയ പോരാട്ടം

New Update
F

കൊൽക്കത്ത: ഏകദിന ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ. ഇതോടെ ഇന്ത്യ - ഓസ്ട്രേലിയ ഫൈനൽ പോരാട്ടത്തിന് കളമൊരുങ്ങി. 

ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മൂ​ന്ന് വി​ക്ക​റ്റി​ന് തകർത്താണ് ഓ​സീ​സ് ഫൈ​നലിലെത്തിയത്. നേരത്തെ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ഫൈനൽ ബെർത്ത് ഉറപ്പിച്ചിരുന്നു. സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക 212-10 (49.4), ഓ​സ്ട്രേ​ലി​യ 215-7 (47.2)

48 പന്തില്‍ 62 റണ്‍സെടുത്ത ട്രാവിസ് ഹെഡ്ഡാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. 116 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

Advertisment