Advertisment

ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡിന്റെ 20 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് കെ എല്‍ രാഹുല്‍

New Update
സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര; കെ.എല്‍. രാഹുല്‍ ഇന്ത്യന്‍ ടീമിനെ നയിക്കും! ശിഖര്‍ ധവാന്‍ ഉപനായകന്‍

അഹമ്മദാബാദ്: ലോകകപ്പില്‍ വിക്കറ്റ് കീപ്പിങ്ങില്‍ രാഹുല്‍ ദ്രാവിഡിന്റെ 20 വര്‍ഷം പഴക്കമുള്ള റെക്കോർഡ് മറികടന്ന് കെ.എല്‍ രാഹുൽ. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് രാഹുല്‍ സ്വന്തമാക്കിയത്. 

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫൈനലില്‍ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ മിച്ചല്‍ മാര്‍ഷിനെ പുറത്താക്കിയതോടെ രാഹുല്‍ കീപ്പിങ് റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. ലോകകപ്പില്‍ ഒരു സ്റ്റംപിങ്ങും 16 ക്യാച്ചുകളും ഉള്‍പ്പെടെ 17 പേരെയാണ് രാഹുല്‍ പുറത്താക്കിയത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന 2003 ലോകകപ്പിലാണ് രാഹുല്‍ ദ്രാവിഡ് 15 ക്യാച്ചുകളും ഒരു സ്റ്റംപിങ്ങുമായി തിളങ്ങിയത്. ഈ റെക്കോര്‍ഡാണ് രാഹുല്‍ മറികടന്നത്. 

2015ല്‍ എട്ട് മത്സരങ്ങളില്‍ 15 പേരെ പുറത്താക്കിയ മഹേന്ദ്ര സിങ് ധോണിയാണ് മൂന്നാമത്. 1983ല്‍ എട്ട് മത്സരങ്ങളില്‍ 14 പേരെ പുറത്താക്കിയ സെയ്ദ് കിര്‍മാനി നാലാമതും 1987ല്‍ ആറ് മത്സരങ്ങളില്‍ 11 പേരെ പുറത്താക്കിയ കിരണ്‍ മോറെ പട്ടികയില്‍ അഞ്ചാമനാണ്. 

Advertisment