Advertisment

പടിക്കൽ കൊണ്ടുപോയി കലമുടച്ച് ടീം ഇന്ത്യ! ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയിൽ ഓസീസിന് അനായാസ ജയം; ഇന്ത്യയെ ആറ് വിക്കറ്റിന് തകർത്ത് ആറാം ലോകകിരീടം ചൂടി ഓസ്ട്രേലിയ

New Update
G

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന് തകർത്ത് ലോക കിരീടം ചൂടി ഓസ്ട്രേലിയ. ഇന്ത്യ ഉയർത്തിയ 240 റൺസ് അനായാസം മറികടന്നാണ് ഓസീസ് ലോക ചാമ്പ്യന്മാരായത്. ട്രാവിസ് ഹെഡിന്റെ തകർപ്പൻ സെഞ്ചുറിയും അർധ സെഞ്ചറി നേടിയ മാർനസ് ലബുഷെയ്നിന്റെ പ്രകടനവും ആണ് ഓസീസിന് ജയം സമ്മാനിച്ചത്. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കത്തിൽ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. 7 റൺസെടുത്ത ഓപ്പണർ ഡേവിഡ് വാർണറാണ് ആദ്യം പുറത്തായത്. മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറിൽ സ്‌ലിപ്പിൽ വിരാട് കോലിക്ക് ക്യാച്ച് നൽകിയാണ് വാർണർ പുറത്തായത്. 15 റൺസ് നേടിയ മിച്ചൽ മാർഷിനെ ജസ്പ്രീത് ബുമ്ര വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന്‍റെ കൈകളിലെത്തിച്ചു. 4 റൺസെടുത്ത സ്റ്റീവ് സ്മിത്തിനെയും ബുമ്ര പുറത്താക്കി. 

ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്കായി വിരാട് കോലിയും കെ.എൽ.രാഹുലും അർധ സെഞ്ചറി കണ്ടെത്തി. സ്റ്റേഡിയത്തിലെ നീലക്കടലിനു മുന്നിൽ കത്തിക്കയറുമെന്ന് പ്രതീക്ഷിച്ച ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഓപ്പണർമാർക്കും വാലറ്റത്തിനും മികച്ച സ്കോർ കണ്ടെത്താനാകാതെ വന്നതോടെ ഇന്ത്യ 50 ഓവറിൽ 240 റൺസിന് പുറത്തായി. 

Advertisment