കുവൈറ്റില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരുടെ പേരുകള്‍ വെളിപ്പെടുത്തി സിവില്‍ സര്‍വ്വീസ് കമ്മീഷന്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, August 10, 2018

കുവൈറ്റ് : കുവൈറ്റില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരുടെ പേരുകള്‍ വെളിപ്പെടുത്തി സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ . വ്യാജ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടി ക്രമങ്ങളുടെ ഭാഗമായാണ് അഴിമതിയില്‍ പങ്കാളികളായ ജീവനക്കാരുടെ പേരുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ നിയമനങ്ങളും ജോലി ആനുകൂല്യങ്ങളും റദ്ദാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

×