Advertisment

ടി. എം. കൃഷ്ണ ഇന്ന് കൃതി വേദിയിൽ

author-image
admin
New Update

പ്രശസ്ത സംഗീതജ്ഞൻ ടി. എം. കൃഷ്ണ ഇന്ന് (March 8) രാവിലെ കൃതി അന്താരാഷ്ട്ര സാഹിത്യോത്സവ വേദിയിലും വൈകിട്ട് കൃതി കലോത്സവ വേദിയിലും എത്തും.

കർണാടക സംഗീതത്തിൽ അതുല്യമായ ആലാപന ശൈലിയിലൂടെ ചെറുപ്പത്തിൽ തന്നെ സ്വന്തമായ വ്യക്തി മുദ്ര പതിപ്പിച്ച ടി. എം. കൃഷ്ണ ഇന്ന് ഏറ്റവും പ്രശസ്തനായ സംഗീതജ്ഞനാണ്. കർണാടക സംഗീതത്തിലെ പരബര്യങ്ങളെ ചോദ്യം ചെയ്ത് കച്ചേരി സമ്പ്രദായത്തിൽ സ്വന്തമായ ഒരു പന്ഥാവ് അദ്ദേഹം സ്വീകരിച്ചു. എഴുത്തുകാരനെന്ന നിലയിലും പ്രഭാഷകൻ എന്ന നിലയിലും അദ്ദേഹം ഏറെ സ്വീകരിക്കപ്പെട്ടു.

കൃതി അന്താരാഷ്ട്ര സാഹിത്യോത്സവ വേദിയിൽ (കാരൂർ ഹാൾ ) രാവിലെ പത്തുമണിക്ക്‌ ടി. എം. കൃഷ്ണ ' ജനാധിപത്യത്തിൽ കല' (Art in Democracy) എന്ന വിഷയത്തെ കുറിച്ച് സംസാരിക്കും. എറണാകുളം മറൈൻ ഡ്രൈവിലെ കൃതി കലോത്സവ വേദിയിൽ വൈകിട്ട് ആര് മണിക്ക് ടി. എം. കൃഷ്ണയുടെ സംഗീത കച്ചേരി നടക്കും. പ്രവേശനം സൗജന്യം.

Advertisment