Advertisment

പ്രമുഖ സംഗീതജ്ഞയും എഴുത്തുകാരിയുമായ ലീല ഓംചേരി അന്തരിച്ചു

പ്രമുഖ ഗായകൻ കമുകറ പുരുഷോത്തമന്റെ സഹോദരിയാണ് ലീല ഓംചേരി. 1928ൽ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിലെ മാങ്കോയിക്കൽ തറവാട്ടിലായിരുന്നു ലീല ഓംചേരിയുടെ ജനനം.

New Update
leela omchery

ഡൽഹി; പ്രമുഖ സംഗീതജ്ഞയും എഴുത്തുകാരിയുമായ ലീല ഓംചേരി അന്തരിച്ചു. 95 വയസായിരുന്നു. 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഡൽഹി സർവകലാശാലയിലെ മുൻ അധ്യാപിക കൂടിയായിരുന്നു അവർ. ഡൽഹി സർവകലാശാലയിൽ മൂന്ന് പതിറ്റാണ്ടോളം കർണാടക സംഗീത വിഭാഗം അസോസിയേറ്റ് പ്രൊഫസറായാണ് പ്രവർത്തിച്ചത്. 

Advertisment

പ്രമുഖ ഗായകൻ കമുകറ പുരുഷോത്തമന്റെ സഹോദരിയാണ് ലീല ഓംചേരി. 1928ൽ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിലെ മാങ്കോയിക്കൽ തറവാട്ടിലായിരുന്നു ലീല ഓംചേരിയുടെ ജനനം. കന്യാകുമാരിയിലെ ആദ്യകാല സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരത്തെ വിമൻസ് കോളേജിൽ നിന്ന് കർണാടക സംഗീതത്തിൽ ബിരുദം നേടി.

ശേഷം പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഹിന്ദുസ്ഥാനി സംഗീതത്തിൽ മറ്റൊരു ബിരുദവും നേടി. മീററ്റ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ലീല ഓംചേരി, ഡൽഹി സർവകലാശാലയിൽ നിന്ന് സംഗീതത്തിൽ പിഎച്ച്ഡിയും സ്വന്തമാക്കി.

അഭിനയ സംഗീതം, പാടവും പാടവും, കേരളത്തിലെ ലാസ്യ രചനകൾ, ചൈനക്കര കൂത്ത് പാട്ടുകൾ,  ലീല ഓംചേരിയുടെ പാതകൾ, വെട്ടം മങ്ങിയ കോവിൽ പാട്ടുകൾ തുടങ്ങിയ കൃതികൾ രചിച്ചു. ലീലാഞ്ജലി എന്ന പേരിൽ ഒരു ചെറുകഥയും, ജീവിതം എന്ന പേരിൽ നാടകവും രചിച്ചു.

latest news leela omchery
Advertisment