Advertisment

മൺകുടിൽ (കവിത)

author-image
സത്യം ഡെസ്ക്
New Update
mankudil

പ്രകൃതിയുടെ മടിത്തട്ടിൽ ആലോലം 

പഴമയുടെ ദ്രവിക്കാത്ത ഓർമ്മയായ് മരുവും 

ഓലമേഞ്ഞ മൺകുടിലിൻ ചാരെ 

പൊയ്പോയ കാലത്തിന്റെ അവശേഷിപ്പുമായ് 

പരതി നടന്ന നന്മയുടെ തീരത്ത് 

ചിമ്മിണിവിളക്കിൻ വെട്ടം പോലെ 

വീശിയടിക്കുന്ന കാറ്റിൽ അണയാതെ 

കാത്തു സൂക്ഷിക്കും ഹൃദയങ്ങളേ.. 

മഴ പെയ്തു കിനിയും തുള്ളികളെങ്കിലും 

വെയിലേറ്റു കരിയും മേൽക്കൂരയെന്നാലും 

പുഞ്ചിരി വിടരുംമുഖങ്ങൾ തെളിയുന്നു 

ഓടിയകന്ന കാലചക്രത്തിൽ 

സിമന്റു കൂടാരങ്ങൾ കെട്ടിപടുത്തു 

തേടും സ്നേഹവും ശാന്തിയും മർത്യൻ 

നഗരത്തിൻ നടുവിൽ വീർപ്പുമുട്ടി 

തേടിയെത്തും ഈ മൺകുടിലിൽ 

കൊന്നൊടുക്കിയ പച്ചപ്പിൻ കുഞ്ഞുങ്ങളെയും 

മരുഭൂമിയാക്കിയ സമൂഹ സമക്ഷവും 

ഈ കൊച്ചു കൂരയും കാടിൻ മക്കളും 

കരയാതെ തളരാതെ തലയെടുപ്പോടെ 

ഒരുമാത്രയീവഴി സഞ്ചരിച്ചീടുകിൽ 

തൊട്ടറിഞ്ഞീടാം മണ്ണിൻ സുഗന്ധവും... 

-ശ്രീജ ഗോപാൽ ശ്രീകൃഷ്ണപുരം 

Advertisment