Advertisment

രക്തസാക്ഷി (കവിത)

author-image
സത്യം ഡെസ്ക്
New Update
anas hazan poet

ഗാസ്സ, നിനക്കറിയുമോ  

ഞങ്ങളുടെ സ്വാതന്ത്ര്യത്തിനു 

ഞങ്ങളുടെ പൂർവികർ 

200 വർഷം 

അധിനിവേശത്തോടെ പോരാടി. 

Advertisment

ഗാസ്സ, നീ എന്തിനു ഓരോ ദിവസവും തോക്കിൻ മുനയിൽ നിൽക്കുന്നു. 

ഗാസ്സ, നീ എന്തിനു ചുരുങ്ങി ചെറുതാവുന്നു. 

ഗാസ്സ, നിനക്ക് നന്നായി അറിയാല്ലോ 

രക്തസാക്ഷി മരിക്കില്ല എന്ന് 

ഗാസ്സ, ഇന്ന് ലോകത്ത് മരണത്തെ ഇത്രമേൽ ഭയപ്പെടുന്ന സയണിസ്റ്റ്  ആണ് മറുവശത്ത്

ഗാസ്സ, നീ അവർക്ക് ഉണ്ടാക്കിയ നാണക്കേട് ഇന്ന് ചെറുതല്ല. 

ഗാസ്സ, അവരുടെ നാണക്കേട് മറക്കാൻ ആണ് ഹോസ്പിറ്റലിൽ  പോലും അക്രമം. 

ഗാസ്സ, നിങ്ങളുടെ ഹയ എന്ന കുഞ്ഞു മോൾ എഴുതിയ വിൽപത്രം അഥവാ വസിയത്  ഹോ അത്ഭുതം അത്യത്ഭുതം.

ഗാസ്സ, ഇനിയും നീ നിന്റെ  നാട്ടിലേക്ക് പറന്നിറങ്ങൂ  പോരാടൂ.

ഗാസ്സ, നിനക്കുമുണ്ടാകട്ടെ ഭഗത്സിങ്ങും, ആസാദും,  കർത്താർസിങ്ങും, ചാൻസിറാണിയും,

മുഹമ്മദ്‌അലിജൗഹറും, നേതാജിയും, ബഹദൂർഷാ സഫറും, ഉദ്ദം സിങ്ങും.

-അനസ് ഹസൻ 

Advertisment