Advertisment

മല മയങ്ങുന്നു മാനം തെളിയുന്നു (കവിത)

author-image
സത്യം ഡെസ്ക്
New Update
jayalakshmi poet

മേലെ കതിരോന്റെ കൈവിരൽ തൊട്ടപ്പോൾ 

താഴെ മരതകക്കാടുപൂത്തേ.. 

കല്ലടിക്കോടൻ കരിമലയ്ക്കുള്ളിലെ 

കന്മദം പൂത്തതും ഞാനറിഞ്ഞേ..

Advertisment

കൊട്ടകൾ വിൽക്കാൻ ഞാൻ 

കോങ്ങാട് പോകുമ്പോൾ 

മീൻവല്ലച്ചാട്ടത്തിൻ പോക്കു കണ്ടേ.. 

തുപ്പനാടൻപുഴ ചേലിൽ കുളിയ്ക്കും പൊൻ- 

മാനിന്റെ ചുണ്ടത്ത് മീൻ പെടഞ്ഞേ..

കാഞ്ഞിരപ്പുഴ പാലം വട്ടമിട്ടെത്തിയ 

കാറ്റിൻ മുളം തണ്ടിൽ തേൻ കിനിഞ്ഞേ.. 

കല്ലിന്റെ നാടിൻ കരളിൻ കുറിപ്പുകൾ 

വായിയ്ക്കാൻ മാരിവിൽ പെണ്ണുവന്നേ.. 

-ജയലക്ഷ്മി കവുക്കോടത്ത്

Advertisment