Advertisment

കൂട്ടം (കവിത)

author-image
സത്യം ഡെസ്ക്
New Update
nidhinkumar j pathanapuram poem

വരിക... വരിക 

വന്നെന്റെ ചുറ്റും കൂടുക 

ഒട്ടിയുരുമ്മിയിരിക്കുക

Advertisment

പാറുന്ന കാക്കകൾ 

കുരുവികൾ കുയിലുകൾ 

നീറുന്ന പുഴുക്കൾ 

പൂമ്പാറ്റകൾ പുൽച്ചാടികൾ 

നാറുന്ന പാമ്പുകൾ 

പഴുതാരകൾ പന്നികൾ 

ശബ്‌ദമുണർത്തി പാടണം നിങ്ങൾ

തൊട്ട് കൊതി മാറിയോരെല്ലാം 

ദൂരേക്ക് ദൂരേക്ക് മാറണം 

ചുംബന മലകൾ 

പുഴകൾ മാമരങ്ങൾ 

മാഞ്ഞു തുടങ്ങി 

അലിഞ്ഞു തുടങ്ങി 

നിങ്ങൾ വേണമിനി 

ഇവിടം ശുന്യമാക്കി പോകുവാൻ..

-നിഥിൻകുമാർ ജെ പത്തനാപുരം

Advertisment