Advertisment

അടിമത്തം (കവിത)

author-image
സത്യം ഡെസ്ക്
New Update
beena binil adimatham poetry

ഈയുലകവും ഇവിടത്തെ അടിമത്തവും, 

ജീവിതം മനുഷ്യർക്ക് നാനാവിധത്തിലുള്ള അടിമത്തമല്ലയോ, 

അടിമ ഉടമയായും വിധേയത്വം പാലിച്ചും

ആജ്ഞാനുവർത്തികളായും അകമ്പടി സേവകരായും

തടവുകാരായും മനുഷ്യർ എന്തിനീ വ്യവസ്ഥയേ പാലിക്കുന്നു, 

Advertisment

ഞാനിന്ന് ചുറ്റുപാടും നോക്കിയപോഴും 

ഇരുട്ടിലും നിഴലിലും വെളിച്ചത്തിലും പരതിയപ്പോഴും

വളരെ ചുരുക്കം ചിലരെ കണ്ടെത്താൻ കഴിഞ്ഞു, സ്വന്തം സ്വത്വവും നിലപാടും തിരിച്ചറിവും

വേർതിരിവും നേരും നെറിയും സത്യസന്ധതയും ഉള്ളവർ, 

അതിലേറെയും പേർ വിധേയത്വത്തിന് അടിപ്പെടാത്തവർ എന്നെപോലെ ഒറ്റയായവർ 

പലരാൽ ഒറ്റപ്പെടുത്തിയവർ. 

എനിക്കുവേണ്ടയീയുലകത്തിൽ 

അന്ധകാരവും മൂകതയും പ്രകാശിക്കാത്തതും 

ഓശാന പാടുന്നതും വളയാൻ പറയുമ്പോൾ 

വളയുന്നതും കുനിയുന്നതും ആയ അടിമത്തം. 

പച്ചയായ മനുഷ്യന്റെ സ്വന്തമായ നിലപാടുള്ള സ്വതന്ത്ര്യമായ മുന്നിലെ പടവുകളെ സത്യത്തിൻ നേർരേഖയാക്കി ചലിക്കുന്ന പ്രതികരിക്കുന്ന ഭൂമിയുടെ

നാനാദിക്കുകളെ വലയം ചെയ്യുന്ന അടിമയല്ലാത്ത ജീവിതത്തിന്റെ സാക്ഷിയാണിന്നു ഞാൻ. 

ഇനിയെന്നും ആകാശനക്ഷത്രങ്ങളെ പോലെ പ്രകാശിതമാകണമീയൂഴിയിൽ.... 

-ബീനബിനിൽ, തൃശൂർ

Advertisment