Advertisment

ഭാര്യയ്ക്ക് സീറ്റ് നല്‍കിയില്ല; അസമിലെ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു

ലഖിംപുര്‍ മണ്ഡലത്തില്‍നിന്ന് മുന്‍പ് മൂന്നുതവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് റാണി നാര. കേന്ദ്രമന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്.

author-image
പൊളിറ്റിക്കല്‍ ബ്യൂറോ
Updated On
New Update
assam left.jpg

ലഖിംപുര്‍: ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു. അസമിലെ നൗബോയിച്ച മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ഭരത് ചന്ദ്ര നാരയാണ് പാര്‍ട്ടി വിട്ടത്.

ലഖിംപുര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ഉദയ് ശങ്കര്‍ ഹസാരികയുടെ പേര് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് രണ്ടുദിവസം മുന്‍പാണ്. ലഖിംപുര്‍ മണ്ഡലത്തില്‍ തന്റെ ഭാര്യ റാണി നാര സ്ഥാനാര്‍ഥിയാകുമെന്ന് ഭരത് ചന്ദ്ര നാര പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഇതുണ്ടാകാതെവന്നതാണ് കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ലഖിംപുര്‍ മണ്ഡലത്തില്‍നിന്ന് മുന്‍പ് മൂന്നുതവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് റാണി നാര. കേന്ദ്രമന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ് ഭരത് ചന്ദ്ര നാര രാജിക്കത്ത് നല്‍കിയത്. അസമിലെ കോണ്‍ഗ്രസ് മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം ഞായറാഴ്ച അദ്ദേഹം രാജിവെച്ചിരുന്നു.

congress assam
Advertisment