Advertisment

രാജീവ് ചന്ദ്രശേഖറിനെതിരെ തെറ്റായ പ്രചാരണം നടത്തി; ശശി തരൂരിനെതിരെ കേസ്

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തീരദേശത്തെ വോട്ടര്‍മാരെ സ്വാധീനിക്കുന്നതുമായി ബന്ധപ്പെട്ട് ചന്ദ്രശേഖറിനെതിരെ തരൂര്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്ന് പരാതിക്കാരന്‍ ആരോപിച്ചു.

New Update
rajiv sasi.jpg

കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ തെറ്റായ പ്രചാരണം നടത്തിയതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ശശി തരൂരിനെതിരെ കേസെടുത്തതായി പോലീസ് ഞായറാഴ്ച അറിയിച്ചു.

Advertisment

ഏപ്രില്‍ 15 ന്  സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അതിന്റെ വിശദാംശങ്ങള്‍ ഇന്ന് മാത്രമാണ് വെളിപ്പെടുത്തിയത്. ഒരു ടെലിവിഷന്‍ പരിപാടിക്കിടെ തരൂര്‍ ചന്ദ്രശേഖറിനെതിരെ തെറ്റായ പ്രചാരണം നടത്തിയെന്നാരോപിച്ച്  ബിജെപി നേതാവ് ജെആര്‍ പത്മകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തരൂരിനെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തീരദേശത്തെ വോട്ടര്‍മാരെ സ്വാധീനിക്കുന്നതുമായി ബന്ധപ്പെട്ട് ചന്ദ്രശേഖറിനെതിരെ തരൂര്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്ന് പരാതിക്കാരന്‍ ആരോപിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 171-ജി, 500, ഐടി ആക്ട് സെക്ഷന്‍ 65 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും സൈബര്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. IPC 177-G എന്നത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകള്‍ ഉന്നയിക്കുന്നതിനെ സൂചിപ്പിക്കുന്നു, അതേസമയം IPC 500 അപകീര്‍ത്തിപ്പെടുത്തലുമായി ബന്ധപ്പെട്ടിരിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്തിതിനെക്കുറിച്ച് തരൂര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

sasi taroor
Advertisment