Advertisment

ബില്‍ ഗേറ്റ്‌സും നരേന്ദ്രമോദിയും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ ഭാരതിക്ക് അനുമതിയില്ല: തിരഞ്ഞെടുപ്പ് കമ്മിഷന്‍

പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയില്‍ വെച്ചാണ് നരേന്ദ്രമോദിയും ബില്‍ ഗേറ്റ്‌സും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

New Update
bill gates modi.jpg

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ ഭാരതിക്ക് അനുമതി നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. അനുമതി ആവശ്യപ്പെട്ട് പ്രസാര്‍ ഭാരതി അയച്ച പ്രൊപ്പോസലിനു കമ്മിഷന്‍ ഔദ്യോഗികമായി മറുപടി നല്‍കിയില്ല. 45 മിനിറ്റ് നീണ്ടു നില്‍ക്കുന്ന അഭിമുഖം സംപ്രേഷണം ചെയ്യുന്നതിനായി അനുമതി തേടിയത്.

പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയില്‍ വെച്ചാണ് നരേന്ദ്രമോദിയും ബില്‍ ഗേറ്റ്‌സും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. നിര്‍മ്മിത ബുദ്ധി, പരിസ്ഥിതി സംരക്ഷണം, സ്ത്രീശാക്തീകരണം, സാങ്കേതിക വിദ്യ, ആരോഗ്യ മേഖല എന്നീ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.

narendra modi
Advertisment