Advertisment

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. ലോയേഴ്സ് കോൺഗ്രസ് നേതാവ് അഡ്വ. ജോജോ പാറയ്ക്കലും സഹപ്രവർത്തകരും കേരള കോൺ (എം)- ൽ ചേർന്നു. ചാഴികാടനുവേണ്ടി രംഗത്തിറങ്ങുമെന്നും പ്രഖ്യാപനം

പാലായില്‍ പാർട്ടി ചെയർമാൻ ജോസ് കെ. മാണിയിൽ നിന്നും ഇവര്‍ പാർട്ടി അംഗത്വം സ്വീകരിച്ചു

New Update
jo jo.jpg

പാലാ: യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പന്റ്റെ രാജിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. കേരളാ കോണ്‍ഗ്രസ്  സംസ്ഥാന കമ്മിറ്റി അംഗവും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജോയിൻ്റ് കൺവീനറുമായ അഡ്വ. ജോജോ ജോസഫ് പാറയ്ക്കലും സഹപ്രവർത്തകരും ഇന്ന് കേരള കോൺ (എം)- ൽ ചേർന്നു. പാലായില്‍ പാർട്ടി ചെയർമാൻ ജോസ് കെ. മാണിയിൽ നിന്നും ഇവര്‍ പാർട്ടി അംഗത്വം സ്വീകരിച്ചു.

 കേരളാ കോണ്‍ഗ്രസില്‍ ജനാധിപത്യമില്ലെന്നും ചിലരുടെ ധാര്‍ഷ്ട്യവും ഏകാധിപത്യവുമാണ് പാര്‍ട്ടിയില്‍ നടമാടുന്നതെന്നും ഈ തെരെഞ്ഞെടുപ്പില്‍ തോമസ് ചാഴികാടൻ്റ വിജയത്തിനായി പ്രവർത്തിക്കുമെന്നും ജോജോ പാറയ്ക്കല്‍ അറിയിച്ചു.

kottayam
Advertisment