Advertisment

ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് പ്രവചിച്ചിരുന്നു. അടിമപ്പേരില്‍ നിന്നും മോചിതരായി, ജയ് ഭാരത്; കങ്കണ

റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രമേയം കൊണ്ടുവരും എന്നാണ് സൂചനകള്‍.

author-image
ഫിലിം ഡസ്ക്
New Update
കര്‍ഷകരെ ‘തീവ്രവാദികള്‍’ എന്നു വിളിച്ച കങ്കണ റനൗട്ടിനെതിരെയുള്ള എഫ്.ഐ.ആര്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി;  കങ്കണയെപ്പോലുള്ള സെലിബ്രിറ്റികള്‍ നാക്ക് നിയന്ത്രിക്കണമെന്ന് ശാസന

ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കി മാറ്റണമെന്ന് താന്‍ രണ്ടു വര്‍ഷം മുമ്പേ പറഞ്ഞതാണെന്ന് നടി കങ്കണ റണാവത്ത്. താന്‍ മുമ്പ് നടത്തിയ പരാമര്‍ശത്തിന്റെ വാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് കങ്കണയുടെ പ്രതികരണം. ഇന്ത്യയുടെ പേര് മാറ്റുന്നുവെന്ന ചര്‍ച്ചകളോട് പ്രതികരിച്ചാണ് കങ്കണ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

Advertisment

2021ല്‍ ആണ് ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് കങ്കണ പറഞ്ഞിരുന്നത്. ‘ചിലര്‍ അതിനെ ബ്ലാക്ക് മാജിക് എന്ന് വിളിക്കുന്നു.. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അടിമ നാമത്തില്‍ നിന്ന് മോചിതനായി… ജയ് ഭാരത്’, എന്നാണ് സ്‌ക്രീന്‍ ഷോട്ടിനൊപ്പം കങ്കണ കുറിച്ചത്.

അതേസമയം, റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രമേയം കൊണ്ടുവരും എന്നാണ് സൂചനകള്‍. രാഷ്ട്രപതി ഭവനില്‍ നിന്നുള്ള ക്ഷണകത്തുകളിലും ഭാരത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റുന്നതിന് പുതിയ പ്രമേയം കേന്ദ്രസർക്കാർ കൊണ്ടുവരുമെന്ന സൂചനകൾ പുറത്തു വന്നിരുന്നു. ജി 20 സമ്മേളനത്തിന് എത്തുന്ന നേതാക്കളെ അത്താഴവിരുന്നിന് ക്ഷണിച്ചുകൊണ്ട് രാഷ്ട്രതിഭവൻ അയച്ച കത്തിൽ, ഇന്ത്യൻ രാഷ്ട്രപതി എന്നതിനു പകരം ഭാരതത്തിന്റെ രാഷ്ട്രപതി എന്നാണ് എഴുതിയിരുന്നത്. ഇതിന് പിന്നാലെയാണ് ചർച്ചകളും ആരംഭിച്ചത്. 

india latest news kangana ranaut BHARAT
Advertisment