Advertisment

2021 ല്‍ മന്ത്രി പി രാജീവും പാര്‍ട്ടിക്ക് വേണ്ടി പണം വാങ്ങിയിട്ടുണ്ട്. എല്ലാ പാര്‍ട്ടികള്‍ക്കും പണം നല്കിയിട്ടുണ്ടെന്നും സാബു; ഇലക്ടറര്‍ ബോണ്ട് വിഷയത്തില്‍ പ്രതികരിച്ച് കിറ്റെക്സ് എം ഡി സാബു എം ജേക്കബ്

ട്വന്റി20 ഭരിക്കുന്ന കിഴക്കമ്പലത്ത് ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള മെഡിക്കല്‍ സ്റ്റോര്‍ അടച്ചുപൂട്ടിയത് സിപിഐഎം ഇടപെടലില്‍ ആണെന്നും സാബു എം ജേക്കബ് ആരോപിച്ചു.

New Update
kitex sabu rajiv.jpg



കൊച്ചി: ഇലക്ടറര്‍ ബോണ്ട് വിഷയത്തില്‍ പ്രതികരിച്ച് കിറ്റെക്സ് എം ഡി സാബു എം ജേക്കബ്. ബുദ്ധിമുട്ടില്‍ സഹായിച്ചവര്‍ക്കാണ് താന്‍ 25 കോടി സമ്മാനമായി നല്‍കിയതെന്ന് ട്വന്റി 20 പാര്‍ട്ടി കണ്‍വീനര്‍ കൂടിയായ സാബു എം ജേക്കബ് പ്രതികരിച്ചു. 2021 ല്‍ മന്ത്രി പി രാജീവും പാര്‍ട്ടിക്ക് വേണ്ടി പണം വാങ്ങിയിട്ടുണ്ട്. എല്ലാ പാര്‍ട്ടികള്‍ക്കും പണം നല്കിയിട്ടുണ്ടെന്നും സാബു എം ജേക്കബ് പ്രതികരിച്ചു.

Advertisment

തെലങ്കാനയിലെ ബിആര്‍എസ് പാര്‍ട്ടിക്ക് വേണ്ടിയായിരുന്നു കിറ്റെക്സ് ഗ്രൂപ്പ് 9 കോടിയുടെയും, 16 കോടിയുടെയും ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയത്. കേരളത്തില്‍ പുതിയ സംരംഭം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാരുമായി കൊമ്പുകോര്‍ത്ത കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് പിന്നീട് തെലങ്കാനയില്‍ 3,500 കോടിയുടെ സംരംഭം പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിക്ക് നിലമൊരുങ്ങുന്ന ഘട്ടത്തിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുമാണ് ബോണ്ടുകള്‍ വാങ്ങിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നത്.്

ട്വന്റി20 ഭരിക്കുന്ന കിഴക്കമ്പലത്ത് ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള മെഡിക്കല്‍ സ്റ്റോര്‍ അടച്ചുപൂട്ടിയത് സിപിഐഎം ഇടപെടലില്‍ ആണെന്നും സാബു എം ജേക്കബ് ആരോപിച്ചു. ഒരു എംഎല്‍എയാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഒടുവില്‍ പഞ്ചായത്തില്‍ ഒരു വികസനം കൊണ്ടുവരാന്‍ കോടതിയെ സമീപിക്കേണ്ടി വന്നു. ട്വന്റി 20 വികസനം സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്നും സാബു എം ജേക്കബ് പറഞ്ഞു. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജനോട് ശത്രുതയില്ല, തന്നെ ആക്രമിക്കുമ്പോള്‍ പ്രതിരോധിക്കുകയാണ് ചെയ്തതെന്നും സാബു എം ജേക്കബ് പറഞ്ഞു.

 

sabu jacob kitex p rajeev
Advertisment