Advertisment

പുതിയ സ്ഥലങ്ങൾ, പുതിയ വസ്ത്രങ്ങൾ. മണിപ്പൂർ സന്ദർശിക്കാൻ മാത്രം സമയമില്ല: പ്രധാനമന്ത്രിയ്ക്കെതിരെ ഖാർഗെ

ചിത്രങ്ങള്‍ക്ക് പോസ് ചെയ്യാനും, പുതുവസ്ത്രം ധരിക്കാനും, നീന്താനും' സമയം നീക്കിവെക്കാനും പ്രധാനമന്ത്രിയ്ക്ക് സമയമുണ്ട്.

New Update
modi gharkhe.jpg

 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപകാലത്തെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. 'ചിത്രങ്ങള്‍ക്ക് പോസ് ചെയ്യാനും, പുതുവസ്ത്രം ധരിക്കാനും, നീന്താനും' സമയം നീക്കിവെക്കാനും പ്രധാനമന്ത്രിയ്ക്ക് സമയമുണ്ട്. എന്നാല്‍ സംഘര്‍ഷഭരിതമായ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ സമയമില്ല.' - ഖാര്‍ഗെ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം. പ്രധാനമന്ത്രി മന്ദിര്‍ ഉദ്ഘാടനത്തിന്റെ തിരക്കിലാണെന്നും മണിപ്പൂരില്‍ നടക്കുന്ന ആക്രമണങ്ങള്‍ അദ്ദേഹം ശ്രദ്ധിക്കുന്നില്ലെന്നും ഖാര്‍ഗെ പറഞ്ഞു.

Advertisment

മണിപ്പൂരില്‍ നിര്‍ഭാഗ്യകരമായ ഒരു സംഭവമുണ്ടായി, പ്രധാനമന്ത്രി മോദി ബീച്ചില്‍ പോയി, ഫോട്ടോ ഷൂട്ട്  നടത്തുന്നു. ക്ഷേത്ര നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് ഫോട്ടോകള്‍ക്കായി പോയി അല്ലെങ്കില്‍ കേരളത്തിലേക്കും മുംബൈയിലേക്കും പോയി ഫോട്ടോ എടുക്കുന്നു. അദ്ദേഹം എല്ലായിടത്തും പോകുന്നു, നിങ്ങള്‍ക്ക് എല്ലായിടത്തും അദ്ദേഹത്തിന്റെ ഫോട്ടോകള്‍ കാണാം.. പക്ഷേ ഈ മഹാന്‍ എന്തുകൊണ്ടാണ് മണിപ്പൂരിലേക്ക് പോകാത്തത്?...' ഖാര്‍ഗെ പത്രസമ്മേളനത്തില്‍ പറഞ്ഞു.

2023 മെയ് മുതല്‍ മണിപ്പൂരില്‍ കുക്കി, മെയ്‌തേയ് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചതാണ്. ഈ സംഘര്‍ഷത്തില്‍ 180-ലധികം ആളുകള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് നിരവധി ലൈംഗികാതിക്രമ കേസുകളും ഹീനമായ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു. 

ജനുവരി 14 ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിക്കാനിരിക്കുന്ന 'ഭാരത് ജോഡോ ന്യായ് യാത്ര' മണിപ്പൂരില്‍ നിന്നാണ് ആരംഭിക്കുന്നത്. ഭാരത് ജോഡോ ന്യായ് യാത്ര യാത്രയെക്കുറിച്ച് സംസാരിക്കവേ, ഖാര്‍ഗെ പറഞ്ഞു, ' എന്‍ജിഒകള്‍, പത്രപ്രവര്‍ത്തകര്‍, കര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍, ദലിതര്‍-പിന്നാക്ക വിഭാഗങ്ങള്‍, ആദിവാസികള്‍, ബുദ്ധിജീവികള്‍ എന്നിവരെ ബന്ധിപ്പിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം കൂടിയാണ് ഈ' ഭാരത് ജോഡോ ന്യായ് യാത്ര'. ഒരാളുടെ കാഴ്ചപ്പാടുകള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു വേദി മാത്രമല്ല ഈ യാത്ര,  പൊതുജനങ്ങളുടെ ശബ്ദവും അവരുടെ പ്രശ്‌നങ്ങളും കേള്‍ക്കാനുള്ള ഒരു വേദി കൂടിയാണ്.

'ഭാരത് ജോഡോ ന്യായ് യാത്ര' 110 ജില്ലകളിലൂടെ 66 ദിവസങ്ങളിലായി 6,700 കിലോമീറ്റര്‍ പിന്നിടും. യാത്ര വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആരംഭിച്ച് വടക്ക്, മധ്യഭാഗങ്ങളിലൂടെ കടന്ന് മാര്‍ച്ച് 20 ന് മഹാരാഷ്ട്രയില്‍ സമാപിക്കും. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിന് കീഴിലുള്ള മറ്റ് സഖ്യകക്ഷികളെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രം ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.

'ഏജന്‍സികള്‍ പ്രതിപക്ഷ അംഗങ്ങളെ പിടിക്കുമ്പോള്‍ അവര്‍ക്കെതിരെ കേസെടുക്കും. എന്നാല്‍ അവര്‍ ബിജെപിയില്‍ ചേരുമ്പോള്‍ എല്ലാം ശരിയാകും. ഇതില്‍ നീതി എവിടെയാണ്?' ഖാര്‍ഗെ ചോദിച്ചു. 'ഭരണഘടനയെ സംരക്ഷിക്കുക, രാജ്യത്ത് നിലവിലുള്ള സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തുക' എന്നതാണ് മെഗാ റാലിയുടെ പ്രധാന ലക്ഷ്യമെന്ന് ഖാര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

narendra modi mallikarjun gharkhe
Advertisment