Advertisment

ഖലിസ്ഥാൻ വാദി ഗുർപത്വന്ത് സിങ് പന്നുവിന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഘടനവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ഗുർപത്വന്ത് സിങ് പന്നു.

New Update
gurpant singh

ഛണ്ഡിഗഡ്: നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് നേതാവും ഖലിസ്ഥാൻ അനുകൂല വാദിയുമായ ഗുർപത്വന്ത് സിങ് പന്നുവിന്‍റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. ഛണ്ഡിഗഡിലെ വീടും അമൃത്സറിലെ സ്ഥലവുമാണ് കണ്ടുകെട്ടിയത്. മറ്റ് ഖലിസ്ഥാൻ അനുകൂല നേതാക്കളുടെ സ്വത്തുക്കളും എൻഐഎ കണ്ടുകെട്ടിയിട്ടുണ്ട്. ഖലിസ്ഥാന്‍ അനുകൂല നേതാവ് കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജാറുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് ഗുർപത്വന്ത് സിങ് പന്നു.

Advertisment

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഘടനവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ഗുർപത്വന്ത് സിങ് പന്നു. സിഖുകൾക്ക് മാത്രമായി ഖലിസ്ഥാൻ എന്ന രാഷ്ട്രം രൂപീകരിക്കണമെന്ന് ഗുർപത്വന്ത് സിംഗ് പന്നു ആവശ്യപ്പെട്ടിരുന്നു. 2020ൽ ഗുർപത്വന്ത് സിങ് പന്നുവിനെ തീവ്രവാദിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. യുഎപിഎ നിയമത്തിലെ സെക്ഷൻ 51 എ പ്രകാരം പന്നുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാർ ഉത്തരവിടുകയും ചെയ്തു.

വിഘടനവാദ ​ഗ്രൂപ്പിൽ അം​ഗമാകാൻ സിഖ് യുവാക്കളെ പ്രേരിപ്പിച്ചു. ഇന്ത്യയ്‌ക്കെതിരെ പ്രചാരണം നടത്തി എന്നീ കുറ്റങ്ങളും ഗുർപത്വന്ത് സിങ് പന്നുവിനെതിരെയുണ്ട്. സിഖ് മതത്തെ അടിസ്ഥാനമാക്കി പഞ്ചാബിനെ ഒരു സ്വതന്ത്ര രാജ്യമാക്കി മാറ്റണമോ എന്നതിൽ വോട്ടെടുപ്പ് നടത്തിയ ഖാലിസ്ഥാൻ റഫറണ്ടത്തിന്റെ പ്രധാന സംഘാടകരിൽ ഒരാൾ കൂടിയാണ് ഗുർപത്വന്ത് സിങ് പന്നു.

ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചത് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്തിൽ വിളളൽ വീഴ്ത്തിയിരുന്നു. പിന്നാലെ കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജാ​ഗ്രതാ നിർദേശവും കാനഡയുടെ പൗരന്മാർക്ക് വിസ നൽകുന്നതും ഇന്ത്യ നിർത്തിവെക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയെ പുറത്താക്കികൊണ്ട് ആരോപണത്തിന് കാനഡ ബലം നൽകിയപ്പോൾ. കാനഡയുടെ പ്രതിനിധിയെ പുറത്താക്കി ഇന്ത്യയും തിരിച്ചടിച്ചിരുന്നു. കാനഡയുടെ ആരോപണത്തെ ബ്രിട്ടനുൾപ്പെടെയുളള രാജ്യങ്ങൾ എതിർത്തപ്പോൾ അവരെ പിന്തുണയ്ക്കുന്ന നിലപാട് ആണ് അമേരിക്ക സ്വീകരിച്ചത്.

khalistan Khalistan leader's death gurpatwant singh
Advertisment