Advertisment

ഹരിയാനയിലെത്തി ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

ഡബ്ല്യുഎഫ്ഐയും ഗുസ്തി താരങ്ങളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

New Update
rahul gandhi wrestling.jpg

റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും (ഡബ്ല്യുഎഫ്ഐ) ഗുസ്തി താരങ്ങളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നത്തില്‍ പിന്തുണയറിയിച്ച് രാഹുല്‍ ഗാന്ധി. ബജ്രംഗ് പുനിയുമായും  മറ്റ് ഗുസ്തിതാരങ്ങളുമായും കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. ഹരിയാനയിലെ ഛരാ ഗ്രാമത്തിലെത്തിയാണ് ഗുസ്തി താരങ്ങളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. 2022ലെ ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവും ഗ്രാമത്തില്‍ നിന്നുള്ള ദീപക് പുനിയയും കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നു. 'ഒരു ഗുസ്തിക്കാരന്റെ ദൈനംദിന ജീവിതം എങ്ങനെ പോകുന്നു എന്ന് കാണാനാണ് അദ്ദേഹം വന്നത്. അദ്ദേഹം എന്നോടൊപ്പം ഗുസ്തി പിടിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തു,' ബജ്രംഗ് പുനിയ പറഞ്ഞു. 

Advertisment

ഡബ്ല്യുഎഫ്ഐയും ഗുസ്തി താരങ്ങളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപി എംപിക്കും ഡബ്ല്യുഎഫ്ഐയുടെ മുന്‍ പ്രസിഡന്റിനുമെതിരെ രാജ്യത്തെ മുന്‍നിര ഗുസ്തി താരങ്ങള്‍ പ്രതിഷേധിച്ചതിനെയും ബ്രിജ് ഭൂഷണ്‍ വനിതാ ഗുസ്തിക്കാരെ പരിഹസിച്ചതിനെയും പ്രധാനമന്ത്രിയ്ക്ക് എഴുതിയ കത്തില്‍ ഫോഗട്ട് എടുത്തു പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡബ്ല്യുഎഫ്ഐ തലവനെതിരെ പ്രതിഷേധിച്ചാണ് സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും, തന്റെ നിലപാടിന്റെ അടയാളമായി ബജ്രംഗ് പുനിയ ലഭിച്ച പത്മശ്രീ പുരസ്‌കാരം ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യ പാതയിലെ നടപ്പാതയില്‍ ഉപേക്ഷിച്ചെന്നും ഫോഗാട്ട് ചൂണ്ടിക്കാട്ടി.

ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അടുത്ത അനുയായ സഞ്ജയ് സിംഗ് വിജയിച്ചിരുന്നു. ഈ വിജയത്തിന് മണിക്കൂറുകള്‍ക്ക് ശേഷം ഒളിമ്പിക് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്, ബജ്റംഗ് പുനിയ എന്നിവര്‍ക്കൊപ്പം വിനേഷ് ഫോഗട്ടും ന്യൂഡല്‍ഹിയില്‍ ഒരു പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തിരുന്നു. മുന്‍പ് തങ്ങളെ അടിച്ചമര്‍ത്തിയവരുടെ കൈകളിലേക്ക് വീണ്ടും അധികാരം തിരിച്ചെത്തിയതില്‍ ഗുസ്തി താരങ്ങള്‍ നിരാശ പ്രകടിപ്പിച്ചിരുന്നു.

 

rahul gandhi wrestling
Advertisment