Advertisment

ഇഡി സംഘം ആക്രമിക്കപ്പെട്ട സമയത്ത് അവര്‍ക്കൊപ്പം  27 സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ബിഹാറിലും അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടാൻ സാധ്യത: സുശീൽ മോദി

ബംഗാളില്‍ ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

New Update
sushil modii.jpg

പശ്ചിമ ബംഗാളില്‍ ഉണ്ടായതിന് സമാനമായ ആക്രമണം ബിഹാറിലും അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ നേരിട്ടേക്കാമെന്ന് ബിജെപി എംപിയും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി. ബംഗാളില്‍ വച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെയും (ഇഡി) സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിലെയും (സിബിഐ) ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ആക്രമിക്കപ്പെട്ടിരുന്നു. കൂടാതെ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരെ ആര്‍ജെഡി അനുകൂലികള്‍ ആക്രമിക്കുമെന്ന് ബിജെപി എംപി ആരോപിച്ചു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലെ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വസതിയില്‍ റെയ്ഡ് നടത്താന്‍ പോകുന്നതിനിടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെടുന്നത്. 

Advertisment

കാലിത്തീറ്റ കുംഭകോണത്തില്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് അറസ്റ്റിലാകുമ്പോള്‍ സമാനമായ സാഹചര്യങ്ങള്‍ നിരീക്ഷിച്ചതായി സുശീല്‍ മോദി പറഞ്ഞു. ഇഡി സംഘം ആക്രമിക്കപ്പെട്ട സമയത്ത് അവര്‍ക്കൊപ്പം  27 സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ആക്രമണത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനിടെ അവരുടെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, പണം, പേഴ്‌സ്  എന്നിവയും സംഘം തട്ടിയെടുത്തതായി ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ കേസില്‍ ബംഗാള്‍ പോലീസ് മൂന്ന് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ബംഗാളില്‍ ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അതേസമയം ഗവര്‍ണര്‍ സി വി ആനന്ദ് ബോസും എല്ലാ ഭരണഘടനാപരമായ ഓപ്ഷനുകളും പരിഗണിച്ച് വിഷയത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരയാണ് രംഗത്തെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെടുന്നു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വരേണ്ടത് അത്യാവശ്യമാണെന്ന് സൂചിപ്പിക്കുന്ന സംഭവങ്ങളാണിത്. പശ്ചിമ ബംഗാളിലെ ക്രമസമാധാന നില മോശമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. 

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയില്‍ നടന്ന സംഭവത്തെ ഫെഡറല്‍ ഘടനയ്ക്കെതിരായ നേരിട്ടുള്ള ആക്രമണമെന്നാണ് ബിജെപി വിശേഷിപ്പിക്കുന്നത്.  അതേസമയം കേന്ദ്ര ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ തദ്ദേശവാസികളെ പ്രകോപിപ്പിക്കുകയായിരുന്നു എന്നാരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്റെ വസതിയില്‍ ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും അതിനു പിന്നാലെ ഷാജഹാന്റെ അനുയായികളില്‍ നിന്ന് ആക്രമണം നേരിടുകയും ചെയ്ത സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. അനുയായികള്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. മന്ത്രി ജ്യോതിപ്രിയ മല്ലിക്കിന്റെ അടുത്ത അനുയായിയാണ് ഷാജഹാന്‍. കോടിക്കണക്കിന് രൂപയുടെ റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് ജ്യോതിപ്രിയ മല്ലിക്കിനെ അറസ്റ്റു ചെയ്തിരുന്നു. 

 

 

sushil modi
Advertisment