Advertisment

മോദിയെ '28 പൈസ പ്രധാനമന്ത്രി'എന്ന് വിശേഷിപ്പിച്ച് ഉദയനിധി സ്റ്റാലിൻ

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ഉദയനിധി സ്റ്റാലിന്‍, തമിഴ്നാട്ടിലെ കുട്ടികളുടെ ഭാവി നശിപ്പിക്കാനാണ് ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) കൊണ്ടുവന്നതെന്ന് അവകാശപ്പെട്ടു.

New Update
udayanidhi 28.jpg

 

Advertisment

തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ ശനിയാഴ്ച ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രത്തെ ഫണ്ട് വിനിയോഗത്തില്‍ വിമര്‍ശിക്കുകയും സംസ്ഥാനം നികുതിയായി അടയ്ക്കുന്ന ഓരോ രൂപയ്ക്കും 28 പൈസ മാത്രമാണ് സംസ്ഥാനത്തിന് നല്‍കുന്നതെന്നും ആരോപിച്ചു.  ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പണം ലഭിക്കുന്നുണ്ടെന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചു. 

രാമനാഥപുരത്തും തേനിയിലും വെവ്വേറെ റാലികളെ അഭിസംബോധന ചെയ്യവെ, മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ട് പറഞ്ഞു, ''ഇനി, നമ്മള്‍ മോദിയെ '28 പൈസ പ്രധാനമന്ത്രി' എന്ന് വിളിക്കണം.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ഉദയനിധി സ്റ്റാലിന്‍, തമിഴ്നാട്ടിലെ കുട്ടികളുടെ ഭാവി നശിപ്പിക്കാനാണ് ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) കൊണ്ടുവന്നതെന്ന് അവകാശപ്പെട്ടു.

 

ഫണ്ട് വിഭജനം, വികസന പദ്ധതികള്‍, സംസ്ഥാനത്ത് നീറ്റ് നിരോധനം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രം തമിഴ്നാടിനോട് വിവേചനം കാണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രതീകാത്മക പ്രതിഷേധത്തില്‍, പദ്ധതി തറക്കല്ലിടല്‍ ഘട്ടത്തിനപ്പുറത്തേക്ക് നീങ്ങാത്തതെങ്ങനെയെന്ന് ഉയര്‍ത്തിക്കാട്ടാന്‍ അദ്ദേഹം 'എയിംസ് മധുരൈ' ഇഷ്ടിക കൊണ്ടുവന്നു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മാത്രമാണ് പ്രധാനമന്ത്രി തമിഴ്നാട് സന്ദര്‍ശിക്കുന്നതെന്നും ഡിഎംകെ മന്ത്രി കുറ്റപ്പെടുത്തി. 39 ലോക്സഭാ സീറ്റുകളുള്ള തമിഴ്നാട്ടില്‍ ഏപ്രില്‍ 19 ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ ജൂണ്‍ 4 ന് നടക്കും. 

 

udayanidhi stalin
Advertisment