Advertisment

കങ്കണ റണാവത്തിനെതിരെ വിക്രമാദിത്യ സിംഗ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

വിക്രമാദിത്യ സിംഗിന് രാഷ്ട്രീയമറിയില്ലെന്നും അമ്മ രാഷ്ട്രീയക്കാരനായതിന്റെ മാത്രം പിന്‍ബലത്തിലാണ് മത്സരിക്കാനൊരുങ്ങുന്നതെന്നും കഴിഞ്ഞ ദിവസം കങ്കണ റണാവത്ത് വിമര്‍ശിച്ചിരുന്നു.

New Update
vikramaditya singh kangana.jpg

ഹിമാചല്‍പ്രദേശ് : ബിജെപിയുടെ സെലിബ്രൈറ്റി സ്ഥാനാര്‍ഥിയായ കങ്കണ റണാവത്തിനെതിരെ സംസ്ഥാന മന്ത്രിയെ തന്നെ അണിനിരത്തി കോണ്‍ഗ്രസ്. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ പ്രതിഭ സിംഗ് തന്നെയാണ് മകനും മന്ത്രിയുമായ വിക്രമാദിത്യ സിംഗിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. മാണ്ഡിയില്‍ നിന്നുള്ള സിറ്റിംഗ് എംപിയായ പ്രതിഭ സിംഗ് കഴിഞ്ഞ മൂന്ന് തവണയും വിജയിച്ചിരുന്നു.

വിക്രമാദിത്യയ്ക്കെതിരെ കങ്കണ റണാവത്ത് നടത്തുന്ന പരാമര്‍ശങ്ങള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും ഇതിലും വിഷമകരമായ സാഹചര്യങ്ങളില്‍ ഞാന്‍ സീറ്റ് നേടിയിട്ടുണ്ടെന്നും സ്ഥാനാര്‍ഥി പ്രഖ്യാപന വേളയില്‍ പ്രതിഭ സിംഗ് പറഞ്ഞു. മണ്‍സൂണ്‍ ദുരന്തത്തില്‍ കങ്കണ ഒരു ദിവസമെങ്കിലും മണാലി സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന് ചോദിച്ച വിക്രമാദിത്യ സിംഗ് താന്‍ ആ സമയം ഗ്രൗണ്ട് സീറോയില്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും പറഞ്ഞു. മുംബൈയില്‍ താമസിക്കുന്ന നിങ്ങള്‍ക്ക് ഹിമാചലിനെ കുറിച്ച് എന്തറിയാമെന്നും വിക്രമാദിത്യ സിംഗ് പരിഹസിച്ചു. വിക്രമാദിത്യ ബിജെപിയില്‍ ചേരുമെന്ന് കങ്കണ ആരോപിച്ചു തുടങ്ങിയ മാണ്ഡിയിലെ തിരഞ്ഞെടുപ്പ് ചിത്രം വലിയ ട്വിസ്റ്റിലേക്കാണ് നിലവില്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത് .

വിക്രമാദിത്യ സിംഗിന് രാഷ്ട്രീയമറിയില്ലെന്നും അമ്മ രാഷ്ട്രീയക്കാരനായതിന്റെ മാത്രം പിന്‍ബലത്തിലാണ് മത്സരിക്കാനൊരുങ്ങുന്നതെന്നും കഴിഞ്ഞ ദിവസം കങ്കണ റണാവത്ത് വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ ആളുകളുടെ ഭക്ഷണ വിഷയത്തില്‍ സംസാരിക്കുന്നതിന് പകരം ഹിമാചല്‍ പ്രദേശിനെ കുറിച്ച് സംസാരിക്കണമെന്ന് വെല്ലുവിളിച്ച് വിക്രമാദിത്യ സിംഗ് രംഗത്തെത്തിയിരുന്നു.

kangana ranaut
Advertisment