Advertisment

ഹേമമാലിനിക്ക് എതിരായ അപകീർത്തി പരാമർശം; രൺദീപ് സിംഗ് സുർജേവാല ഇന്ന് വനിത കമ്മീഷന് മുന്നിൽ ഹാജരാകണം

പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തി എടുത്താണ് പ്രചരിപ്പിക്കുന്നത് എന്നും സുര്‍ജേവാല ആരോപിച്ചു.

New Update
hemamalini randeep.jpg

ഡല്‍ഹി: ഹേമമാലിനിക്ക് എതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല ഇന്ന് ഹരിയാന വനിത കമ്മീഷന് മുന്നില്‍ ഹാജരാകണം. ഏപ്രില്‍ ഒന്‍പതിന് നടത്തിയ പ്രസംഗത്തിലാണ് സുര്‍ജേവാലക്ക് എതിരായ നടപടി. ഇതേ വിഷത്തില്‍ സുര്‍ജേവാലയെ 48 മണിക്കൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുമുണ്ട്. ഇന്ന് വൈകിട്ട് 6 മണി വരെയാണ് വിലക്ക്. എന്നാല്‍ മറ്റ് വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് സുര്‍ജേവാലയുടെ വിശദീകരണം. പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തി എടുത്താണ് പ്രചരിപ്പിക്കുന്നത് എന്നും സുര്‍ജേവാല ആരോപിച്ചു.

ഹേമമാലിനിക്ക് എംപി സ്ഥാനം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സുര്‍ജെവാല നടത്തിയ പരാമര്‍ശമാണ് വിവാദമായത്. എന്തിനാണ് ജനങ്ങള്‍ എംപിയെയും എംഎല്‍എയും തിരഞ്ഞെടുക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങള്‍ എല്ലാം ചൂണ്ടികാണിക്കാനാണ്. അല്ലാതെ ഹേമമാലിനിയെ പോലെ ‘നക്കാന്‍’ വേണ്ടി അല്ല തിരഞ്ഞെടുത്തത് എന്നായിരുന്നു സുര്‍ജേവാലയുടെ പരാമര്‍ശം. സുര്‍ജേവാലയുടെ ഈ പരാമര്‍ശത്തിനെതിരെയാണ് ഇപ്പോള്‍ ബിജെപി നേതൃത്വം പരാതി നല്‍കിയിരിക്കുന്നത്.

hemamalini
Advertisment