Advertisment

'രാമനോടുള്ള ഹനുമാന്റെ ഭക്തി പോലെ, നിങ്ങള്‍ എന്റെ ഹൃദയം തുറന്നാല്‍ മോദിജിയെ മാത്രമെ കാണാനാകൂ'; തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സര്‍ക്കാരുണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്ന് ചിരാഗ് പാസ്വാന്‍

New Update

publive-image

പാട്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സര്‍ക്കാരുണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍. ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങളില്‍ തനിക്ക് വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'രാമനോടുള്ള ഹനുമാന്റെ ഭക്തി പോലെ, നിങ്ങള്‍ എന്റെ ഹൃദയം തുറന്നാല്‍ മോദിജിയെ മാത്രമെ കാണാനാകൂ'-എന്നായിരുന്നു ചിരാഗ് പാസ്വാന്റെ പ്രതികരണം. രാം വിലാസ് പാസ്വാനെ നിതീഷ് കുമാര്‍ അപമാനിച്ചതായും അദ്ദേഹത്തിന്റെ മരണത്തില്‍ ഒരു തവണ പോലും അനുശോചനം അറിയിച്ചില്ലെന്നും ചിരാഗ് പാസ്വാന്‍ ആരോപിച്ചു.

Advertisment