Advertisment

സ്ത്രീകൾക്കെതിരെയുള്ളസൈബർ ബുള്ളിയിംഗ്: സർക്കാർ കർശന നടപടികളെടുക്കണം - വിമൻ ജസ്റ്റിസ് മൂവ്മെൻ്റ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെയുള്ള സൈബർ ബുളളിയിംഗും ഹരാസ്മെൻറും തടയാൻ സംസ്ഥാനത്ത് കൂടുതൽ കർക്കശമായ നിയമ നടപടികളും നിയമ പരിഷ്കരണങ്ങളും

നടപ്പിൽ വരുത്തണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് ആവശ്യപ്പെട്ടു.

സ്ത്രീകൾക്ക് തങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ നിയമ വ്യവസ്ഥയിൽ അവിശ്വാസം രേഖപ്പെടുത്തേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. നിയമം കയ്യിലെടുക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് അവരെ എത്തിക്കുകയാണ്.

ഇത് സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം ചെയ്ത് ഭരണത്തിൽ വന്ന ഇടത് പക്ഷ സർക്കാറിൻ്റെ പരാജയം കൂടിയാണ്. സർക്കാർ ഈ വിഷയത്തെ ഗൗരവത്തിലെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ നേരിടേണ്ടി വരും - അവർ മുന്നറിയിപ്പ് നൽകി.

women justice
Advertisment