Advertisment

ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പ് പത്രാധിപരുടെ ആത്മഹത്യ; മുന്‍ ജീവനക്കാരിക്കെതിരെ കേസെടുത്തു

New Update

ഭോപ്പാല്‍: ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പ് പത്രാധിപര്‍ കല്‍പേഷ് യാഗനികിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂന്‍ ജീവനക്കാരി സലോനി അറോറയ്‌ക്കെതിരെ പോലീസ് കേസെടുത്തു. തന്നെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് കാണിച്ച് ഇവര്‍ കല്‍പേഷിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പോലീസ് പറയുന്നു.

Advertisment

publive-image

ഈ മാസം 12നാണ് കല്‍പേഷിനെ മൂന്നുനില ഓഫീസിനു താഴെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. ഹൃദയാഘാതമാണ് മരണമെന്ന് ദിനപത്രം പറയുന്നുവെങ്കിലും അദ്ദേഹത്തിന്റെ എല്ലുകള്‍ തകര്‍ന്നിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതായി പോലീസ് പറയുന്നു. ജീവനൊടുക്കുന്നതിനായി ഇദ്ദേഹം കെട്ടിടത്തില്‍ നിന്ന് ചാടിയതാണെന്ന് പോലീസ് സംശയിക്കുന്നു.

മരണത്തിന് അഞ്ചു ദിവസം മുന്‍പ് ഇന്‍ഡോറിലെ ഒരു മുതിര്‍ന്ന പോലീസുകാരന് നല്‍കിയ കത്താണ് മരണത്തിനു പിന്നിലെ ദുരൂഹതയിലേക്ക് വിരല്‍ചൂണ്ടുന്നത്. പണം ആവശ്യപ്പെട്ട് സലോനി അറോറ ഭീഷണിപ്പെടുത്തിയെന്നും തന്റെ സ്വാധീനം ഉപയോഗിച്ച് ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടുവെന്നും കത്തില്‍ പറഞ്ഞിരുന്നു. ഇന്‍ഡോര്‍ ലേഖിക ആയിരുന്ന സലോനിയെ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് മുംബൈയിലേക്ക് സ്ഥലംമാറ്റുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തിരുന്നു.

സലോനിക്കെതിരെ ഐപിസി 386(അപഹരണം), 503(ഭീഷണിപ്പെടുത്തല്‍), 306 (ആത്മഹത്യ പ്രേരണ) എന്നീ വകുപ്പുകളും ഐടി ആക്ടിലെ 67എ പ്രകാരവും കേസെടുത്തതായി പോലീസ് അറിയിച്ചു.

Advertisment