Advertisment

ഡല്‍ഹിയിലെ ഈ കോളേജില്‍ ആകെ ഒരു മലയാളി. എന്നിട്ടും രാജ്യം 'അവനുവേണ്ടി' കൈകോര്‍ത്തു !!

New Update

publive-image

Advertisment

ഡല്‍ഹി : അര്‍ണബാദ്‌ ഗോസ്വാമിയോ, ഒന്നോ രണ്ടോ വിമര്‍ശകരോ അല്ല ഭാരതത്തിന്റെ പൊതുമനസ്സ്‌. കേരളത്തിന്റെ കണ്ണീരിനൊപ്പം മുഴുവന്‍ ഭാരതീയരും ഒത്തുചേരുന്ന നൂറു അനുഭവങ്ങളാണ്‌ ഈ പ്രതിസന്ധിയില്‍ നാം കാണുന്നത്‌.

ഡല്‍ഹിയിലെ വിവേകാനന്ദ ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്‌ ഡല്‍വിന്‍ ബി. പി. ഈ കോളേജിലെ ഏക മലയാളിയാണ്‌ ഡല്‍വിന്‍. ഈ കോളേജിലെ ഭൂരിഭാഗം കുട്ടികളും ഡല്‍ഹിയിലും വടക്കേ ഇന്ത്യയില്‍ നിന്നുള്ളവരാണ്‌.

പ്രളയത്തില്‍പ്പെട്ട കേരളത്തെ സഹായിക്കണമെന്ന്‌ കോളേജ്‌ ചെയര്‍മാന്‍ ഡോ. എസ്‌. വി. വാട്‌സ്‌ മുമ്പാകെ ഡല്‍വിന്‍ അപേക്ഷവച്ചു. ഉടന്‍ കോളേജ്‌ കേരളത്തിനായി പണവും ആവശ്യ വസ്‌തുക്കളും സമാഹരിച്ചു.

publive-image

ഇന്നലെ കോളേജില്‍ ഡോ. വാട്‌സിന്റെയും, ഡയറക്‌ടര്‍ ഷില്‌പയുടെയും നേതൃത്വത്തില്‍ ആദ്യഗഡു ഏക മലയാളിയായ ഡല്‍വിന്‌ കൈമാറി. ഇത്‌ എന്‍. ജി. ഒ. വഴി കേരളത്തില്‍ വിതരണം ചെയ്യും.

ലോകത്തെവിടെയുമുള്ള മലയാളികള്‍ കേരളത്തിനൊപ്പമുണ്ട്‌ എന്നതിനും നല്ല മനസ്സുകളാണ്‌ ഭാരതത്തില്‍ ഭൂരിഭാഗവും എന്നും തെളിയിക്കുന്നതാണ്‌ ഇത്‌. വേള്‍ഡ്‌ മലയാളി ഫെഡറേഷന്‍ ഡല്‍ഹി ഘടകം ഡല്‍വിനെ അനുമോദിച്ചു.

കേരളത്തിനായി ഡല്‍ഹി വിവേകാനന്ദ ലോ കോളേജ്‌ സമാഹരിച്ച സാഹായനിധി ചെയര്‍മാന്‍ ഡോ. എസ്‌. വി. വാട്‌സ്‌ മലയാളി വിദ്യാര്‍ത്ഥി ഡല്‍വിന്‍ ബി. പി. യ്‌ക്ക്‌ കൈമാറുന്നു.

latest flood
Advertisment