ന്യൂ ഡൽഹി: ജസോള ഫാത്തിമ മാതാ ഫൊറോനാപ്പള്ളിയിൽ പരി. ഫാത്തിമ മാതാവിന്റെ തിരുനാൾ മഹോത്സവം ഒക്ടോബർ 23 മുതൽ നവംബർ 1 വരെ എല്ലാ ദിവസവും വൈകിട്ട് 7 മണിക്കും, സമാപന ദിവസം നവംബർ 1ന് ഞായറാഴ്ച ആഘോഷമായ തിരുനാൾ പാട്ടുകുർബാന രാവിലെ 7ന്, 9:30ന്, വൈകിട്ട് 4ന്, 7ന് കൊണ്ടാടുന്നു.
തിരുനാളിനോട് അനുബന്ധിച്ചു ദിവ്യകാരുണ്യ പ്രദിക്ഷണം ഇടവയുടെ എല്ലാ യൂണിറ്റിലേക്ക് വരുന്നതാണ് ഒക്ടോബർ 29ന് മാസിഗർ, ജൂലിയാന, എച്ച്എഫ് ഹോസ്പിറ്റൽ, സരായ് ഖാലെ ഖാൻ ഒക്ടോബർ 30ന് കിലോകരി, ഹരി നഗർ, ആശ്രം, എന്‍ആര്‍സി, ശ്രീനിവാസ് പുരി, ഒക്ടോബർ 31ന് ജസോള, സരിത വിഹാർ ഏരിയ, ബദർ പുർ എന്നി യൂണിറ്റിലേക്ക്.
കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു മായിരിക്കും തിരുനാൾ നടത്തപ്പെടുക. പാരിഷ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മിറ്റി ആയിരിക്കും തിരുനാളിന് നേതൃത്വം നൽകുക.
തിരുനാൾ തിരുക്കർമ്മങ്ങൾ തൽസമയം ലഭ്യമായിരിക്കും. കോവിഡ് 19 പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രാർത്ഥിക്കുവാനും വിശുദ്ധ ബലിയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്