Advertisment

ഇന്ത്യയിലേക്ക് എന്തുകൊണ്ടാണ് അമേരിക്ക അവരുടെ സ്ഥാനപതിയെ അയക്കാത്തത് ? കഴിഞ്ഞ രണ്ടു വർഷത്തോളമായി ഡൽഹിയിലെ അമേരിക്കൻ എംബസ്സി പ്രവർത്തിക്കുന്നത് സ്ഥാനപതി ഇല്ലാതെ; ബൈഡൻ ഭരണകൂടം ഇന്ത്യക്ക് മതിയായ പ്രാധാന്യം നൽകുന്നില്ലേ ?

New Update

കഴിഞ്ഞ രണ്ടു വർഷത്തോളമായി ഡൽഹിയിലെ അമേരിക്കൻ എംബസ്സി അവരുടെ സ്ഥാനപതി ഇല്ലാതെ യാണ് പ്രവർത്തിക്കുന്നത്. എന്തുകൊണ്ടാണ് ഇത് ? ബൈഡൻ ഭരണകൂടം ഇന്ത്യക്ക് മതിയായ പ്രാധാന്യം നൽകുന്നില്ലേ ?

Advertisment

publive-image

ഏകദേശം 700 ദിവസം പിന്നിടുന്നു അമേരിക്കൻ എംബസിയിൽ അംബാസഡർ ഇല്ലാതായിട്ട്. 2021 ജനുവരി യിൽ അന്നത്തെ സ്ഥാനപതി കെന്നത്ത് ജസ്റ്റർ രാജിവച്ചശേഷം ഇതുവരെ ബൈഡൻ ഭരണകൂടം 6 പേർക്ക് എംബസിയുടെ താൽക്കാലിക ചുമതലനൽകിയാണ് പ്രവർത്തിക്കുന്നത്.

2021 ജൂലൈയിൽ ലോസ് ഏഞ്ചലസ് മേയർ എറിക് ഗാർസിറ്റിയെ ഇന്ത്യൻ അംബാസഡറായി നിയമിച്ചെങ്കിലും അദ്ദേഹത്തിനെതിരെ ഉയർന്നുവന്ന ലൈംഗികാരോപണം മൂലം അദ്ദേഹത്തിൻ്റെ നിയമനത്തിനുള്ള അംഗീകാരം ലഭിച്ചില്ല.

ഇന്ത്യ തങ്ങളുടെ പ്രധാന പങ്കാളികളിൽ ഒന്നാണെന്ന് ബൈഡനും അമേരിക്കൻ ഭരണകൂടവും പലതവണ ആവർത്തിക്കുമ്പോഴും ഇരു രാജ്യങ്ങളുടെയും ഇടയിലെ സുപ്രധാനകണ്ണിയായ സ്ഥാനപതിയുടെ പദവിയിൽ അമേരിക്ക അത്ര സീരിയസല്ല. എന്തുകൊണ്ടാണത് ?

രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിലെ പ്രധാന ഘടകമാണ് നയതന്ത്രബന്ധം. രാജ്യങ്ങളിൽ അപ്പപ്പോൾ സംഭവിക്കുന്ന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിലൂന്നിയുള്ള സംവാദങ്ങളിലും ആശയവി നിമയങ്ങളിലും പ്രധാനപങ്കുവഹിക്കുകയും ചെയ്യേണ്ട സ്ഥാനപതി എന്ന സുപ്രധാനപദവിക്ക് ഇന്ത്യയുമാ യുള്ള ബന്ധത്തിൽ അമേരിക്ക പ്രാധാന്യം കൽപ്പിക്കുന്നില്ല എന്നുവേണം അനുമാനിക്കാൻ.

ഏഷ്യ - പസഫിക് മേഖലയിൽ ആധിപത്യത്തിനുവേണ്ടിയുള്ള അമേരിക്കയുടെയും ചൈനയുടെയും ഇടപെടലുകളിൽ നിർണ്ണായക ശക്തിയാകേണ്ടതാണ് ഇന്ത്യ. തായ്‌വാൻ വിഷയത്തിലും ഇന്ത്യ അമേരിക്കൻ നിലപാടിനൊപ്പമാണ്. ടിബറ്റിന് ചൈന സ്വായത്താധികാരം നൽകിയെങ്കിലും ടിബറ്റിലെ ചൈനയുടെ അധിനിവേശത്തെ ഇന്ത്യയെപ്പോലെ അമേരിക്കയും പിന്തുണയ്ക്കുന്നില്ല എന്നതും പൊതുവായ വിഷയമാണ്.

യൂക്രെയ്ൻ വിഷയത്തിൽ ചൈന ,റഷ്യയ്ക്ക് നൽകുന്ന സഹായങ്ങളിൽ അമേരിക്കയ്ക്ക് കടുത്ത അമർഷ മുണ്ട്. ഈ വിഷയത്തിൽ ഇന്ത്യ പുലർത്തുന്ന നിക്ഷ്പക്ഷനിലപാടിനോടും അമേരിക്കയ്ക്ക് വിമുഖതയാണുള്ളത്. എങ്കിലും ഇന്ത്യയെ ഒരിക്കലും തള്ളിപ്പറയാൻ അവർ തയ്യറായിട്ടില്ല.

ഇന്ത്യയിൽ അമേരിക്കൻ അംബാസിഡർ ഇല്ലാത്തതുമൂലം പല വിഷയങ്ങളും അമേരിക്കയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ വിദേശകാര്യാമന്ത്രിതല ചർച്ചതന്നെ വേണ്ടിവരുകയാണ്. ഈ വിഷയം എന്തുകൊണ്ടോ ഇപ്പോഴും അമേരിക്ക അത്ര ഗൗരവമായി കാണുന്നില്ല. ബൈഡന്റെ ഭരണകാലാവധി പകുതി കാലയളവ് പിന്നിട്ടു കഴിഞ്ഞു. ഇക്കാര്യത്തിൽ അമേരിക്കയുടെ ഉള്ളിലിരുപ്പ് വെളിയിൽ വന്നാൽ മാത്രമേ ചിത്രം കൂടുതൽ വ്യക്തമാകുകയുള്ളു.

Advertisment