Advertisment

പിഎഫ് അക്കൗണ്ട് ബാലന്‍സ് അറിയാന്‍ പുതിയ സംവിധാനം ഒരുക്കി ഇപിഎഫ്ഒ; യുഎഎന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇപിഎഫ് വരിക്കാര്‍ക്ക്, ഒരു മിസ്ഡ് കോളിലൂടെ പിഎഫ് അക്കൗണ്ട് ബാലന്‍സ് അറിയാം !

New Update

ന്യൂഡല്‍ഹി: പിഎഫ് അക്കൗണ്ട് ബാലന്‍സ് അറിയാന്‍ പുതിയ സംവിധാനം ഒരുക്കി ഇപിഎഫ്ഒ. യുഎഎന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇപിഎഫ് വരിക്കാര്‍ക്ക്, ഒരു മിസ്ഡ് കോളിലൂടെ പിഎഫ് അക്കൗണ്ട് ബാലന്‍സ് അറിയാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയത്.

Advertisment

publive-image

ഇപിഎഫ് വരിക്കാരുടെ രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ നിന്ന് 9966044425 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്താല്‍ ബാലന്‍സ് അറിയാന്‍ കഴിയുന്നവിധമാണ് ക്രമീകരണം. ഇപിഎഫ് വരിക്കാരുടെ 12 അക്ക യുഎഎന്‍ നമ്പറുമായി ആധാര്‍, പാന്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ അവസാന വിഹിതത്തിന്റെ വിശദാംശങ്ങള്‍, പിഎഫ് ബാലന്‍സ് എന്നിവ അറിയാന്‍ സാധിക്കും.

ഇതിന് ചെയ്യേണ്ടത് ഇത്രമാത്രം:

ഏകീകൃത പോര്‍ട്ടലില്‍ യുഎഎന്‍ ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം

യുഎഎന്‍ നമ്പറുമായി ബന്ധപ്പെട്ട് ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ കെവൈസി ലഭ്യമാക്കണം

രജിസ്റ്റേര്‍ഡ് ഫോണില്‍ നിന്ന് 9966044425 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്യുക

കോള്‍ ഓട്ടോമാറ്റിക്കായി അവസാനിക്കും

സൗജന്യമായി ഇപിഎഫ് വരിക്കാര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

Advertisment