Advertisment

ഫിലിപ്പൈന്‍ പ്രസിഡന്റ് കലിപ്പിലാണ് ; ഇനിയുമൊരു വീട്ടുജോലിക്കാരി കൂടി ബലാത്സംഗം ചെയ്യപ്പെടാനോ ആത്മഹത്യ ചെയ്യാനോ അനുവദിക്കുകയില്ല ; കുവൈറ്റിലേക്ക് ഫിലിപ്പൈന്‍ ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നതിന് സ്ഥിരം വിലക്ക് ഏര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ്

New Update

കുവൈറ്റ് : കുവൈറ്റില്‍ തങ്ങളുടെ ഒരു വീട്ടുജോലിക്കാരി കൂടി ഇനി ബലാത്സംഗം ചെയ്യപ്പെടാനോ ആത്മഹത്യ ചെയ്യാനോ അനുവദിക്കുകയില്ലെന്ന് ഫിലിപ്പൈന്‍സ്. കര്‍ശന നടപടികളുടെ ഭാഗമായി കുവൈറ്റിലേക്ക് ഫിലിപ്പൈന്‍ ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നതിന് സ്ഥിരം വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുര്‍ട്ടെറ്റ് അറിയിച്ചു. ഇനിയുമൊരു ഫിലിപ്പൈനി കൂടി കുവൈറ്റില്‍ ബലാത്സംഗം ചെയ്യപ്പെടുകയോ മരിക്കുകയോ ചെയ്താല്‍ നിലവില്‍ കുവൈറ്റിലുള്ള ഫിലിപ്പൈനികളെ കൂടി പിന്‍വലിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി .

Advertisment

publive-image

കുവൈറ്റില്‍ തന്റെ രാജ്യത്തെ തൊഴിലാളികള്‍ക്കെതിരെ നടക്കുന്ന ദുരുപയോഗത്തിനെതിരെ ഇത് ആഴ്ച്ചയില്‍ രണ്ടാമത്തെ തവണയാണ് പ്രസിഡന്റ് ദേഷ്യത്തോടെ പ്രതികരിക്കുന്നത്. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന ഫിലിപ്പൈനികള്‍ പട്ടിണിയും ബലാത്സംഗവും സഹിക്കുകയാണെന്നും അദ്ദേഹം രോക്ഷം പ്രകടിപ്പിച്ചു. ആയിരക്കണക്കിന് ഫിലിപ്പൈനികളാണ് കുവൈറ്റിലും മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ജോലി ചെയ്യുന്നതെന്നും അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കുവൈറ്റ് സര്‍ക്കാരും മറ്റ് ഗള്‍ഫ് രാജ്യങ്ങളും നടപടി സ്വീകരിക്കണമെന്നും തന്റെ രാജ്യത്തുള്ളവരെയും മനുഷ്യരായി എല്ലാ വിധ മാന്യതയോടും കൂടി പരിഗണിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു .

താനിപ്പോള്‍ നയതന്ത്രപരമായി ഒരു മര്യാദലംഘനം നടത്തുന്നില്ലെന്നും എന്നാല്‍ ഇനിയും ഒരു സംഭവം കൂടി ഉണ്ടായാല്‍ തീര്‍ച്ചയായും നിരോധനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

kuwait kuwait latest
Advertisment