Advertisment

ദേശീയ സയന്‍സ്‌ ദിനാചരണത്തില്‍ ബെസ്റ്റ്‌ റിസര്‍ച്ചര്‍ അവാര്‍ഡ്‌ ചിത്രലേഖ എബിയ്‌ക്ക്‌ ലഭിച്ചു

author-image
admin
New Update

ദേശീയ സയന്‍സ്‌ ദിനാചരണത്തില്‍ ബെസ്റ്റ്‌ റിസര്‍ച്ചര്‍ അവാര്‍ഡ്‌ ചിത്രലേഖ എബിയ്‌ക്ക്‌ ലഭിച്ചു. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ കേരളയുടെ വൈസ്‌ ചാന്‍സലര്‍ പ്രൊഫ. ജി ഗോപകുമാറില്‍ നിന്നും ചിത്രലേഖ അവാര്‍ഡ്‌ ഏറ്റുവാങ്ങി.

publive-image

തൊടുപുഴ മുട്ടം കോടതിയിലെ അഡീഷണല്‍ ഗവണ്മെന്റ്‌ പ്ലീനര്‍ ആന്‍ഡ്‌ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ. എബി ഡി കോലോത്തിന്റെ ഭാര്യയാണ്‌ ചിത്രലേഖ. 2015-ല്‍ സിംഗപ്പൂരില്‍ നടന്ന അന്തര്‍ദേശീയ സെമിനാറിലും ചിത്രലേഖ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്‌. വിമന്‍ സയന്റിസ്റ്റ്‌ ഫെലോഷിപ്പോടു കൂടി റിസര്‍ച്ച്‌ പൂര്‍ത്തിയാക്കി.

Advertisment